ദില്ലി: പരസ്യത്തില്‍ കാണുന്ന ക്രീം ഉപയോഗിച്ചിട്ട് ഫലം കിട്ടിയില്ലെങ്കില്‍ ഉത്പന്നത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ മാത്രമല്ല ഇനി മുതല്‍ പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെയും കേസ് കൊടുക്കാന്‍ അവസരമൊരുങ്ങുന്നു. പരസ്യത്തില്‍ പറയുന്ന ഫലം ലഭിച്ചില്ലെങ്കില്‍ അതില്‍ അഭിനയിച്ച സിനിമാ താരത്തിനെതിരെ നഷ്ടപരിഹാര കേസ് കൊടുക്കാനുള്ള നിയമമാണ് പരിഗണനയില്‍ ഉള്ളത്. ഇന്ദുലേഖ ശതപത്രി സ്കിന് കെയര്‍ ക്രീം ഉപയോഗിച്ച് നിറം കൂടിയില്ലെങ്കില്‍ രമ്യാ നന്പീശനെതിരെയും ധാത്രി ഫെയ്‌സ് പാക്ക് പുരട്ടിയിട്ടും തികച്ചും ആധികാരികവും ഫലപ്രദവുമായ ഗുണം മൂന്ന് മിനിട്ടിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ കാവ്യാ മാധവനെതിരെയും കേസ് കൊടുക്കാനുള്ള സാധ്യതയാണ് ഉപഭോക്താവിന് ലഭിയ്ക്കാന്‍ പോകുന്നത്. ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ച് മുഖം തിളങ്ങിയില്ലെങ്കില്‍ മമ്മൂട്ടിയ്ക്കെതിരെയും ഉപഭോക്താവിന് പരാതി നല്‍കാം.
കേന്ദ്രമന്ത്രി കെവി തോമസിന്റെ കീഴില്‍ ഫെബ്രുവരി 2 ന് കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് ഇത്തമൊരു തീരുമാനമെടുത്തത്. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സി (സിസിപിസി)അംഗങ്ങളാണ് തീരുമാനത്തിന് പിന്നില്‍. പരസ്യങ്ങള്‍ വലിയൊരു ശതമാനം ഉപഭോക്താക്കളെയും തെറ്റിദ്ധരിപ്പിയ്ക്കുന്നതായി യോഗം വിലയിരുത്തി. സെലിബ്രിറ്റികള്‍ അഭിനയിക്കുന്ന പരസ്യങ്ങള്‍ വിശ്വിസിച്ച് നൂറുകണക്കിന് ആളുകളാണ് ആ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത്. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ കബളിപ്പിയ്ക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തം പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക കൂടിയുണ്ടെന്നും അതിനാല്‍ താരങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കെവി തോമസ് പറഞ്ഞു. വിഷയത്തെപ്പറ്റി കൂടുതല്‍ പഠിയ്ക്കാന്‍ ഒരു ഉപസമിതിയെ നിയോഗിച്ചു. ഈ സമിത് ഫെബ്രുവരി അവസാനത്തോടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ പരസ്യം ചെയ്യുമ്പോള്‍ ഉത്പ്പന്നത്തിന്റെ ഗുണമേന്മ കൂടി ശ്രദ്ധിയ്‌ക്കേണ്ടി വരും
No comments:
Post a Comment