റെക്കോര്‍ഡുകളുടെ പെരുമഴ തകര്‍ത്തുകൊണ്ടാണ് മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം മുന്നേറുന്നത്. അറുപത് നാള്‍ പിന്നിട്ടപ്പോഴേക്കും മലയാള സിനിമാ ചരിത്രത്തിലെ ഒരുവിധം നാഴികക്കല്ലുകളെല്ലാം ദൃശ്യം കീഴടക്കിക്കഴിഞ്ഞു. റിലീസ് ചെയ്ത എല്ലാ തിയറ്ററിലും തകര്‍ത്തോടുന്ന ദൃശ്യത്തിന്റെ 10 പ്രധാന റെക്കോര്‍ഡുകള്‍ നോക്കാം.
50 കോടി എന്ന റെക്കോര്‍ഡ്
50 കോടി ക്ലബിലെത്തുന്ന ആദ്യമലയാള ചിത്രമാണ് ദൃശ്യം. മലയാളത്തിലെ പല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും കോടികള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും 50 കോടി എന്ന റെക്കോര്‍ഡിലെത്തിയിട്ടില്ല.
ഗ്രോസ് കലക്ഷന്‍
60ദിവസം കൊണ്ട് 60 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടുന്ന ആദ്യമലയാള ചിത്രമാണ് ദൃശ്യം
1000 ഷോ
26 ദിവസം കൊണ്ട് 1000 ഷോ പിന്നിടുന്ന ഏക നായക ചിത്രമാണ് ദൃശ്യം
കേരളത്തിന് പുറത്തും
കേരളത്തിനു പുറത്തുനിന്ന് കോടികള്‍ കലക്ഷന്‍ നേടുന്ന ആദ്യമലയാള ചിത്രം.
104 തിയേറ്റര്‍
104 തിയറ്ററുകളിലാണ് ദൃശ്യം റിലീസ് ചെയ്തത്. ഇത്രയും തിയറ്ററുകളില്‍ 50 ദിസവം പിന്നിട്ട ആദ്യ മലയാളചിത്രം.
തമിഴില്‍
മോഹന്‍ലാല്‍ നായകനായ ചിത്രം തമിഴിലേക്കു റീമേക്ക് ചെയ്യുമ്പോള്‍ കമല്‍ഹാസന്‍ നായകനാകുന്ന ആദ്യ ചിത്രം.
ദൃശ്യത്തിലെ നായിക
മലയാളത്തിലും തെലുങ്കിലും ഒരേ ചിത്രത്തില്‍ ഒരേ നായിക അഭിനയിക്കുന്ന ചിത്രം. (മീനയാണ് രണ്ടിലും നായിക. തെലുങ്കില്‍ വെങ്കിടേഷ് ആണ് നായകന്‍)
കലക്ഷന്‍ എവിടെ നിന്ന്
എറണാകുളം നഗരത്തിലെ തിയറ്ററുകളിലെല്ലാം കൂടി കൂടുതല്‍ കലക്ഷന്‍ നേടുന്ന ആദ്യചിത്രം.
85 വര്‍ഷത്തിന് ശേഷം
മലയാള സിനിമയുടെ 85 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ കലക്ഷന്‍ നേടുന്ന ചിത്രം. ഗോഡ്ഫാദര്‍, ചിത്രം, കിലുക്കം, ന്യൂഡല്‍ഹി, നരസിംഹം, രാജമാണിക്യം, ട്വന്റി 20, പഴശിരാജ, മായാമോഹിനി എന്നിവയുടെല്ലാം റെക്കോര്‍ഡുകള്‍ ദൃശ്യം തിരുത്തിക്കഴിഞ്ഞു.
കോഴിക്കോട് നഗരത്തില്‍
കോഴിക്കോട് നഗരത്തില്‍ കലക്ഷന്‍ റെക്കോര്‍ഡ് രണ്ടു കോടി പിന്നിട്ട ആദ്യ ചിത്രം
No comments:
Post a Comment