Friday, February 28, 2014
1983 തമിഴിലേക്ക്
ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ആ മാന്ത്രിക വര്‍ഷത്തിലേക്ക് മലയാളികളെ തിരികെ കൊണ്ടു പോയ 1983 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിലെ രമേശനെ അവിസ്മരണീയമാക്കിയ നിവിന്‍ പോളി തന്നെയായിരിക്കും തമിഴിലും നായകനെന്നാണ് റിപ്പോര്‍ട്ട്.
1983 ൽ ഇന്ത്യ ക്രിക്കറ്റില്‍ ലോക കപ്പ് നേടുമ്പോള്‍ 10 വയസ്സുള്ള കേന്ദ്ര കഥാപാത്രം രമേശന്റെ (നിവിന്‍ പോളി) തുടര്‍ന്നുള്ള 30 വര്‍ഷത്തെ ജീവിതമാണ് 1983ന്റെ പ്രമേയം. പുതുമുഖസംവിധായകനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 1983 സ്പോര്‍ട്സ് അടിസ്ഥാനമാക്കിയ സിനിമകള്‍ വിരളമായ മലയാള സിനിമക്ക് ഒരു മികച്ച സംഭാവന കുടിയായിരുന്നു. നിക്കി ഗിരാനി, അനൂപ് മേനോന്‍, ജോയ് മാത്യു, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1983ലെ രമേശന്‍.
ഇതിനിടിയില്‍ ചിത്രത്തിലെ ക്ലൈമാക്സില്‍ നിവിന്‍ പോളി സന്തുഷ്ടനല്ലെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ സത്യമല്ലെന്നും ചിത്രത്തിലെ എല്ലാ സീനുകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിവിന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment