മലയാളത്തിന്‍റെ പ്രിയനടി മീര ജാസ്മിന്‍ ഇനി അനില്‍ ജോണിന് സ്വന്തം. വിവാഹാശംസകള്‍ നേരാന്‍ സിനിമ മേഖലയില്‍ നിന്നും ദിലീപ്, കാവ്യാ മാധവന്‍, സുരേഷ് ഗോപി എന്നിവര്‍ എത്തിയിരുന്നു. മൂവരും വെള്ളനിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് വിവാഹത്തിനെത്തിയത്.
പാളയം എല്‍.എം.എസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഇടപ്പഴഞ്ഞി ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടന്നു. പൊലീസ് കാവലിലായിരുന്നു വിവാഹം.
No comments:
Post a Comment