ദില്ലലി: എടിഎമ്മില്‍നിന്ന് എടിഎം കാര്‍ഡോ ബാങ്ക് അക്കൗണ്ട് പോലുമോ ഇല്ലാതെ പണം പിന്‍വലിക്കാവുന്ന കാലം വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിലൊരു പദ്ധതിക്ക് അംഗീകാരം നല്‍കിയതായാണു പുതിയ വാര്‍ത്ത. നാസ്കോം ലീഡര്‍ഷിപ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ രീതിയില്‍, ആര്‍ക്കും അക്കൗണ്ടുള്ള ഏതെങ്കിലും ബാങ്കിന്റെ എടിഎമ്മില്‍ പോയി തന്റെ ബന്ധുവിനോ സുഹൃത്തിനോ തന്റെ അക്കൗണ്ടില്‍നിന്നു പണം മറ്റൊരു എടിഎം വഴി നല്‍കാന്‍ കഴിയും. പണം സ്വീകരിക്കേണ്ടയാളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന കോഡ് ഉപയോഗിച്ചാണു പണം പിന്‍വലിക്കേണ്ടത്. ഈ കോഡ് അതേ ബാങ്കിന്റെതന്നെ ഏതെങ്കിലും എടിഎമ്മില്‍ നല്‍കി പണം പിന്‍വലിക്കാം.
ഇത്തരം സാങ്കേതികവിദ്യകള്‍ സാമ്പത്തിക രംഗത്തിനു മുതല്‍ക്കൂട്ടാണെന്നും, ട്രാന്‍സാക്ഷന്‍ ഓട്ടൊമേഷന്‍ ബാങ്കിങ് രംഗത്ത് ട്രാന്‍സാക്ഷന്‍ ചെലവ് കുറയ്ക്കുമെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment