ആയുര്‍വേദചികിത്സ കഴിഞ്ഞ് ഉന്മേഷം വീണ്ടെടുത്ത മോഹന്‍ലാല്‍ പുതിയ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റിലെത്തി. പാലക്കാട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ 30 ദിവസത്തെ ചികിത്സ കഴിഞ്ഞ് 18നാണ് മോഹന്‍ലാല്‍ വീട്ടില്‍ തിരിച്ചെത്തിയത്. ഒരുദിവസം കൂടി അവധിയെടുത്തശേഷം ഫെബ്രുവരി 20ന് വ്യാഴാഴ്ചയാണ് ലാല്‍ ഫ്രോഡിന്റെ സെറ്റിലെത്തിയത്.
താന്‍ മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ ജോയിന്‍ ചെയ്ത കാര്യം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. 2014ല്‍ ആദ്യം ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തേ തുടങ്ങിയിരുന്നു. മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍ എന്നിങ്ങനെ തീര്‍ത്തും വ്യത്യസ്തമായ രണ്ട് ചിത്രങ്ങള്‍ മോഹന്‍ലാലിനെ വച്ച് ചെയ്ത ഉണ്ണികൃഷ്ണന്റെ ആദ്യ മസാല ചിത്രമായിരിക്കും മിസ്റ്റര്‍ ഫ്രോഡെന്നാണ് സൂചന.
ബന്ധങ്ങളുടെ കഥയ്‌ക്കൊപ്പം ആക്ഷനും കൂടി പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത് ഭാഗ് മില്‍ഖാ ഭാഗ്, മഗധീര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ദേവ് ഗില്‍ ആണ്. മിയ ജോര്‍ജ്ജാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, സിദ്ദിഖ്, വിജയകുമാര്‍, വിജയ് ബാബു, അര്‍ജുന്‍, അശ്വിന്‍, പല്ലവി, ശ്രീരാമന്‍, ദേവന്‍, സത്താര്‍ തുടങ്ങിയവരെല്ലാം മിസ്റ്റര്‍ ഫ്രോഡില്‍ വേഷമിടുന്നുണ്ട്. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വളരെ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു ഇത്. 2014 ഓഗസ്റ്റിന് ശേഷം ചിത്രം തുടങ്ങാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ 2014ലെ ആദ്യ മോഹന്‍ലാല്‍ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡ് വേണ്ടെന്നുവച്ചതോടെ അതിന് നല്‍കിയ ഡേറ്റുകള്‍ മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന് നല്‍കുകയും ഫ്രോഡിന്റെ ചിത്രീകരണം ജനുവരിയില്‍ത്തന്നെ തുടങ്ങുകയുമായിരുന്നു.
No comments:
Post a Comment