ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക്?
ഐപിഎല്‍ ഏഴാം സീസണിലെ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുന്നത് ബിസിസിഐയുടെ സജീവ പരിഗണനയില്‍. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇത്തരമൊരു കാര്യം പരിഗണനയിലുള്ളത്. ഏപ്രില്‍ - മെയ് മാസങ്ങളിലാണ് ഐപിഎല്‍ മത്സരങ്ങള്‍. ഏതാണ്ട് ഇതേ സമയത്താകും പൊതുതെരഞ്ഞെടുപ്പെന്നാണ് ഇപ്പോഴത്തെ സൂചന. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷം ബിസിസിഐ ഇക്കാര്യത്തില്‍ അധികം വൈകാതെ തന്നെ തീരുമാനം കൈകൊള്ളുമെന്നാണ് സൂചന.
ഐപിഎല്‍ മത്സരങ്ങള്‍ ശ്രീലങ്കലിയേക്ക് മാറ്റുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയാണ് ബിസിസിഐ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് സെക്രട്ടറി സഞ്‍ജയ് പട്ടേല്‍ സൂചന നല്‍കിയിരുന്നു. 2009ല്‍ നടന്ന ഐപിഎല്‍ രണ്ടാം സീസണിനും ആതിഥേയത്വം വഹിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു.
No comments:
Post a Comment