ഷക്കീലയുടെ ജീവിത കഥ സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഷക്കീലയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുകയെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. തമിഴ് നടി അഞ്ജലി നായികയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ സില്‍ക് സ്മിതയുടെ ജീവിത കഥ പ്രമേയമാക്കി ഹിന്ദിയില്‍ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം പുറത്തിറക്കിയിരുന്നു. വിദ്യാ ബാലന്‍ നായികയായി അഭിനയിച്ച ചിത്രം സൂപ്പര്‍ഹിറ്റുമായിരുന്നു. ഈ ചിത്രത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഷക്കീലയുടെ ജീവിത കഥയും സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
No comments:
Post a Comment