കഞ്ചാവ് എയ്ഡ്‍സിനു സിദ്ധൌഷധമെന്ന് പുതിയ കണ്ടെത്തല്‍. കഞ്ചാവിലടങ്ങിയിരിക്കുന്ന ടി.എച്ച്.സി അന്നനാളത്തിലെ പ്രധാന കോശങ്ങളുടെ പ്രതിരോധശക്തി കാത്തുസൂക്ഷിക്കുമെന്ന് എയ്‍ഡ്സ് റിസര്‍ച്ച് ആന്റ് ഹ്യൂമന്‍ റെട്രോവൈറസ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയപഠനത്തില്‍ വെളിപ്പെടുത്തുന്നു. കഞ്ചാവിന് ലഹരി പകരുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ടി.എച്ച്.സിയാണ് എച്ച്.ഐ.വി ആക്രമണത്തിനെതിരെ പരിച തീര്‍ക്കുന്നത്. പ്രമുഖ ശാസ്ത്രജ്ഞയായ പാട്രീഷ്യാ മൊലീനയും ലൂസിയാന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ സഹഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ടി.എച്ച്.സി പ്രയോഗം കുരങ്ങുകളുടെ അന്നനാളത്തിലെ ടി സെല്ലുകള്‍ക്ക് പ്രതിരോധ ശേഷി നല്‍കുകയും കോശനാശത്തിന്റെ അളവ് കുറക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ മനുഷ്യരിലും ഉപയോഗപ്പെടുത്താമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്.
“എച്ച്.ഐ.വി ബാധക്ക് മികച്ച ചികില്‍സ നല്‍കണമെങ്കില്‍ എച്ച്.ഐ.വിയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. പുത്തന്‍ ചികില്‍സാരീതികള്‍ കണ്ടെത്തുന്നതിലും ഗൌരവതരമായ പഠനങ്ങള്‍ നടക്കണം. ” എയ്‍ഡ്സ് റിസര്‍ച്ച് ആന്റ് ഹ്യൂമന്‍ റൈട്രോവൈറസസ് ജേണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ ഡോ: തോമസ് ഹോപ് പറഞ്ഞു.
No comments:
Post a Comment