Gallery

Gallery

Friday, February 28, 2014

mohanlal and mukesh in new latest malayalam movie


വരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പാണ്. മുകേഷും മമ്മൂട്ടിയുമൊക്കെ സ്ഥാനാര്‍ത്ഥികളാകുമെന്ന് ഇടയ്ക്കിടെ കേള്‍ക്കുന്നതാണ്. പുതിയ വാര്‍ത്ത കേട്ടോ - മോഹന്‍ലാലും മുകേഷും രാഷ്ട്രീയത്തിലേക്ക്!


കൂടുതല്‍ സസ്പെന്‍സൊന്നും വയ്ക്കുന്നില്ല. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ഇവര്‍ രാഷ്ട്രീയക്കാരായാണ് അഭിനയിക്കുന്നത്. വെറും രാഷ്ട്രീയക്കാരല്ല, പരസ്പരം പാരവയ്ക്കുന്ന രാഷ്ട്രീയക്കാര്‍!

എങ്ങനെയുണ്ട്? ഇരുവരുടെയും മുന്‍ ചിത്രങ്ങളുടെ രസതന്ത്രം അനുസരിച്ച് ഗംഭീര കോമഡിക്ക് വകയുണ്ട് അല്ലേ?

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’ എന്ന സിനിമയിലാണ് മോഹന്‍ലാലും മുകേഷും രാഷ്ട്രീയക്കാരാകുന്നത്. ആത്മാര്‍ത്ഥ സുഹൃത്തുക്കളും എന്നാല്‍ കടുത്ത ശത്രുക്കളുമാണ് ഇവര്‍! അങ്ങനെയും സൌഹൃദമോ? രാഷ്ട്രീയമല്ലേ, അങ്ങനെയൊക്കെയാവാം.

രാഘവന്‍ എന്ന മന്ത്രിയായാണ് മുകേഷ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഉയര്‍ന്നുവരുന്ന രാഷ്ട്രീയക്കാരനായ വിശ്വനാഥനായി മോഹന്‍ലാലും അഭിനയിക്കുന്നു. പരസ്പരം പാരപണിത് മുന്നേറുന്നതിനിടെ ഇവര്‍ക്ക് അമേരിക്കയിലേക്ക് പോകേണ്ടിവരുന്നു.






No comments:

Post a Comment

gallery

Gallery