കൊച്ചി: മാതാ അമൃതാനന്ദമയിക്കെതിരെ ശിഷ്യ എഴുതിയ പുസ്തകം വിവാദമാകുന്നു. സംഭവത്തില്‍ മാതാ അമൃതാനന്ദമയിയുടെ മഠത്തിനെതിരെ കേസെടുക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഏതെങ്കിലും ഒരു പുസ്തകത്തിന്റെ പേരില്‍ മഠത്തിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. പുസ്തകത്തിലെ പരമാര്‍ശം എന്തിനെ കുറിച്ചുള്ളതായാലും അതേ കുറിച്ച് സര്‍ക്കാര്‍ അറിയേണ്ടതില്ല. അമൃതാനന്ദമയി മഠത്തിനെതിരെ അപകീര്‍ത്തി പരമായ പ്രചരണം നടത്തിയെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് വ്യാഴാഴ്ചയാണ് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി എസ്പിയാണ് കേസ് അന്വേഷിക്കുന്നത്. 22 വര്‍ഷം അമ്മയുടെ സന്തത സഹചാരിയും ശിഷ്യയുമായ ഗെയില്‍ ട്രെഡ്വല്‍ എഴുതിയ ഹോളില്‍ ഹെല്‍ എന്ന പുസ്‌കരത്തെ കുറിച്ചുള്ള പോസ്റ്ററുകളുടെ പേരിലാണ് നടപടി.
അമൃതാനന്ദമയി മഠത്തിലെ സ്‌ഫോടനാത്മകമായ വിവരങ്ങളാണ് ട്രെഡ്വല്‍ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സംഭവം ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടും ഇതുവരെ ഇക്കാര്യത്തില്‍ മഠം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
No comments:
Post a Comment