Gallery

Gallery

Tuesday, February 4, 2014

പ്രതികാരകഥയുമായി ജീത്തു ജോസഫ്, കൂട്ടിന് പൃഥ്വിരാജ്!




ദൃശ്യം തമിഴ് റീമേക്കിന്‍റെ പണിപ്പുരയിലാ‍ണ് സംവിധായകന്‍ ജീത്തു ജോസഫ്. ആദ്യ തമിഴ് ചിത്രം ചെയ്യുന്നതിന്‍റെ ടെന്‍ഷനും അത്ഭുതവുമൊക്കെ ജീത്തുവിനുണ്ട്. തമിഴ് ദൃശ്യത്തിന്‍റെ തിരക്കഥാ രചനയില്‍ കമലഹാസന്‍റെ സഹായവും ജീത്തുവിന് ലഭിക്കുന്നുണ്ട്. ജൂണില്‍ ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ വളരെ വേഗത്തിലാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്.

അതേസമയം, മലയാളത്തില്‍ ജീത്തു ജോസഫിന് പല പ്രൊജക്ടുകള്‍ ചര്‍ച്ചയിലാണ്. തമിഴ് ദൃശ്യം കഴിഞ്ഞാല്‍ ജീത്തു മലയാളം പ്രൊജക്ടുകളുടെ പണി തുടങ്ങും. പൃഥ്വിരാജിനെ നായകനാക്കിയുള്ള ഒരു സിനിമയാണ് ഇതില്‍ ഏറ്റവും പ്രധാനം.

മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ ഒരു പ്രതികാര കഥയാണ് പറയുന്നത്. എന്നാല്‍ ഇതിന് ഒരു കുടുംബപശ്ചാത്തലവുമുണ്ടായിരിക്കുമെന്ന് പൃഥ്വിരാജ് അറിയിച്ചു.


“മെമ്മറീസിന് മുമ്പ് ഈ സിനിമയുടെ തിരക്കഥ ഞാനും ജീത്തുവും ചര്‍ച്ച ചെയ്തിരുന്നു. മെമ്മറീസുമായോ ദൃശ്യവുമായോ യാതൊരു സാദൃശ്യവുമില്ലാത്ത സിനിമയായിരിക്കും ഞങ്ങള്‍ ഒന്നിക്കുന്ന പുതിയ ചിത്രം. എനിക്ക് ഒരു പുതിയ ലുക്ക് ആയിരിക്കും ആ സിനിമയിലേതെന്ന് മാത്രം ഇപ്പോള്‍ പറയാം” - പൃഥ്വിരാജ് വ്യക്തമാക്കി.


No comments:

Post a Comment

gallery

Gallery