വിവാഹദിനം എന്നത് ഒരു പെണ്ണ് എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ദിവസമാണ്. എന്നാല്‍ നടി ആന്‍ അഗസ്റ്റിന് ആ ദിനത്തിനെ ഇഷ്ടപ്പെടാന്‍ മറ്റൊന്നു കൂടിയുണ്ട്. അത് വേറൊന്നുമല്ല, വധുവിന്‍റെ വേഷത്തിലെത്തിയ ആനിന് തോഴിമാരായി എത്തിയത് ഉറ്റസുഹൃത്തുക്കളായ മലയാളത്തിലെ താരസുന്ദരികള്‍.
മീരാ നന്ദന്‍, അര്‍ച്ചന കവി, ഷംന കാസിം ഉള്‍പ്പെടുന്ന സുഹൃത്തുക്കളായിരുന്നു ആനിന് തോഴിമാരായത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഇത്തരത്തിലൊരു വിവാഹ സമ്മാനം ആനിന് നല്‍കിയതിനു പിന്നില്‍ എന്തായിരുന്നുവെന്നത് മീര നന്ദന്‍ മനോരമ ഓണ്‍ലൈനിനോട് പങ്കു വച്ചു.
ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ വിവാഹത്തിന് എന്ത് സമ്മാനമാണ് നല്‍കുക എന്നു എല്ലാവരും ചിന്തിക്കാറുണ്ട്. എന്‍റെ ഉറ്റ സുഹൃത്തായ ആനിന് വിവാഹദിനത്തില്‍ മറക്കാന്‍ കഴിയാത്ത എന്താണ് എനിക്ക് നല്‍കാന്‍ കഴിയുക എന്നു ഞാനും ചിന്തിച്ചു. ജീവിതത്തില്‍ തോഴിയായിരുന്ന ഞാന്‍ എന്തുകൊണ്ട് വിവാഹത്തിലും അവളുടെ തോഴിയായിക്കൂട.
ഈ ചിന്തയാണ് ആനിന് തോഴിയാവാന്‍ അവളുടെ സുഹൃത്തുക്കള്‍ തന്നെ മതി എന്നു തീരുമാനിച്ചത്. വിവാഹത്തിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ഞാന്‍ ആനിന്‍റെ വീട്ടിലുണ്ടായിരുന്നു. വിവാഹം എന്നത് ഒരു പെണ്ണിന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണല്ലോ. ഇനി ആ ദിവസം അവള്‍ ഞങ്ങളെയും ഓര്‍ക്കും. മീര പറഞ്ഞു.
വെള്ള ഗൗണും കഴുത്തില്‍ പൂമാലയും തലയില്‍ ഫ്‌ളോറല്‍ ക്രൗണുമായി വധുവിന്‍റെ വേഷത്തില്‍ എത്തിയ ആനിന് പിന്നില്‍ റോസ് ഗൗണ്‍ അണിഞ്ഞ് നില്‍ക്കുന്ന ആറുസുന്ദരിമാരും. വിവാഹദിനം പോലെ തന്നെ മറക്കാനാവാത്ത മറ്റൊരു ഓര്‍മ കൂടിയായിരിക്കും ആനിന് ഈ നല്ല സുഹൃത്തുക്കള്‍ നല്‍കിയിട്ടുണ്ടാവുക.
No comments:
Post a Comment