മംഗ്ലീഷിലെ മീന്‍കാരന്‍
ഭരതന്റെ ക്ലാസിക് ചിത്രമായ അമരത്തിന് ശേഷം മമ്മൂട്ടി വീണ്ടും വലയെറിയുന്നു. സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലീഷിലാണ് മെഗാതാരം മത്സ്യത്തൊഴിലാളിയുടെ വേഷമണിയുന്നത്. കേരളത്തിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളും അവിടെ വിനോദസഞ്ചാരത്തിനെത്തുന്ന വിദേശയുവതിയും തമ്മിലുള്ള ബന്ധത്തെ നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് മംഗ്ലീഷ്. കരോളിന്‍ ബെക്കാണ് വിദേശയുവതിയെ അവതരിപ്പിക്കുന്നത്. ഗോപീസുന്ദറാണ് സംഗീതം. നേരത്തെ ഫഹദ് ഫാസില്‍ മംഗ്ലീഷില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സലാം ബാപ്പു തന്നെ വാര്‍ത്ത നിഷേധിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ഉടന്‍ ആരംഭിക്കും. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ ഒരുമിച്ച റെഡ് വൈനായിരുന്നു സലാം ബാപ്പുവിന്റെ ആദ്യചിത്രം.
1991ല്‍ പുറത്തിറങ്ങിയ അമരം മമ്മൂട്ടിയുടേയും ഭരതന്റേയും മികച്ച ചിത്രങ്ങളിലൊന്നാണ്. കടലിന്റെ പശ്ചാത്തലത്തില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് അമരം പറഞ്ഞത്‍. മാതുവായിരുന്നു മമ്മൂട്ടിയുടെ മകളായി വേഷമിട്ടത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും കെ.പി.എ.സി ലളിതക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. 250 ദിവസം തുടര്‍ച്ചയായി ഓടി റെക്കോഡിട്ട ചിത്രം കൂടിയായിരുന്നു അമരം.
No comments:
Post a Comment