എന്നാണ് സംവിധായകന്‍ രഞ്ജിത്ത് പുതിയ ചിത്രമൊരുക്കുകയെന്ന ചോദ്യം മലയാള ചലച്ചിത്രലോകത്തും പ്രേക്ഷകര്‍ക്കിടയിലും കുറേനാളുകളായി പരക്ുകന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രം പ്രഖ്യാപിയ്ക്കുകയും പിന്നീട് ഉപേക്ഷിയ്ക്കുകയും ചെയ്തതിന് ശേഷം രഞ്ജിത്ത് എന്നാണ് പുതിയ ചിത്രം പ്രഖ്യാപിക്കുകയെന്നറിയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.
ലഭ്യമായ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പുതിയ ചിത്രത്തെക്കുറിച്ചുള്ള ആലോചനകള്‍ രഞ്ജിത്ത് തുടങ്ങിക്കഴിഞ്ഞു. യുവതാരം ദുല്‍ഖര്‍ സല്‍മാനായിരിക്കും രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ നായകനാവുകയെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ പേരോ, മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല.
രഞ്ജിത്തും ദുല്‍ഖറും ഒന്നിയ്ക്കുന്ന ചിത്രം മാര്‍ച്ച് ആദ്യം തുടങ്ങുമെന്നാണ് സൂചന. അടുത്തിടെ ഇറങ്ങിയ പട്ടം പോലെ, സലാല മൊബൈല്‍സ് തുടങ്ങിയ ചിത്രങ്ങള്‍ വേണ്ടത്ര വിജയം കൈവരിയ്ക്കാത്തത് ദുല്‍ഖറിന് ക്ഷീണമായിട്ടുണ്ട്. അതിനാല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖറിന് ഒരു സൂപ്പര്‍ഹിറ്റ് നല്‍കാന്‍ മമ്മൂട്ടിതന്നെയാണ് മുന്‍കയ്യെടുത്തതെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ചലച്ചിത്രലോകത്ത് സജീവമായിട്ടുണ്ട്.
ഇന്ത്യന്‍ റുപ്പിഒഴികെ അടുത്തകാലത്ത് രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം സൂപ്പര്‍താരങ്ങളായിരുന്നു നായകരായത്. ഇപ്പോള്‍ ദുല്‍ഖറിനെ നായകനാക്കുന്നതോടെ രഞ്ജിത്ത് വീണ്ടും ട്രാക്ക് മാറ്റുകയാണെന്നാണ് സൂചന.
No comments:
Post a Comment