കൊച്ചി• സെലിബ്രിറ്റി ക്രിക്കറ്റ് കേരളാ സ്‌ട്രൈക്കേഴ്സ് ടീം അംഗങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. കൊച്ചിയില്‍ നിന്നു ഹൈദരാബാദിലേക്കുള്ള കൊച്ചി_ ഹൈദരാബാദ് ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഇറക്കിവിട്ടത്. നെടുന്പാശേരിയില്‍ നിന്നു വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
വിമാനത്തിനുള്ളില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇറക്കിവിട്ടത്. സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച അനൗണ്‍സ്‌മെന്‍റിനിടെ വിമാന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ടീം അംഗങ്ങള്‍ വിമാനത്തിനുള്ളില്‍ കൂവി വിളിച്ചതായി ആരോപണം ഉണ്ട്. വിമാനജീവനക്കാരി പൈലറ്റിനോടു പരാതിപ്പെട്ടു. പൈലറ്റാണു പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടത്. മറ്റു യാത്രക്കാരും താരങ്ങള്‍ക്കെതിരെ തിരിഞ്ഞു. അടുത്ത വിമാനത്തില്‍ ഹൈദരാബാദിലേക്കു പുറപ്പെട്ടേക്കും.
വിമാനത്തില്‍ ആരും മോശമായി പെരുമാറിയിട്ടിലെ്ലന്നും ആദ്യ സേഫ്റ്റി അനൗണ്‍സ്‌മെന്‍റിനു ശേഷം കയ്‌യടിക്കുക മാത്രമാണു ചെയ്തതെന്നും ടീം അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കെസിഎ ഭാരവാഹി അജി പട്ടാത്ത് പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും അപമര്യാദയായി ആരും പെരുമാറിയിട്ടിലെ്ലന്നും ടീം ക്യാപ്റ്റന്‍ രാജീവ് പിള്ളയും പറഞ്ഞു.
No comments:
Post a Comment