Gallery

Gallery

Saturday, March 1, 2014

happy journey new latest malayalam movie review




നിവിന്‍ പോളിയുടെ സിക്‌സറില്‍ തോറ്റത് ജയസൂര്യ. ഇന്ത്യന്‍ താരങ്ങളുടെ ക്രിക്കറ്റ് കളിയുടെ കാര്യമല്ല പറയുന്നത്. നിവിന്‍ പോളിയുടെയും ജയസൂര്യയുടെയും ക്രിക്കറ്റ് സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ ജയസൂര്യയുടെ ക്രിക്കറ്റ് ചിത്രം പരാജയപ്പെട്ടു. ജയസൂര്യയെനായകനാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഹാപ്പി ജേര്‍ണിയുടെ അവസാനം ദുരന്തത്തില്‍ കലാശിച്ചു.


സിനിമ നല്ലരീതിയില്‍ മുന്നോട്ടുപോയി ഒടുവിലെത്തുമ്പോള്‍ എങ്ങനെയെങ്കിലും അവസാനിപ്പിച്ചല്‍ മതിയെന്ന നിലയിലായി. അന്ധന്മാരുടെ ക്രിക്കറ്റായിരുന്നു സിനിമയുടെ വിഷയം. പെട്ടെന്നൊരുനാള്‍ അന്ധനായി മാറുന്ന യുവാവ് പ്രതിസന്ധികളെതരണം ചെയ്യുന്നതായിരുന്നു പ്രമേയം. എന്നാല്‍ അന്ധനായി ജയസൂര്യ നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമയുടെ തിരക്കഥയില്‍ ഉണ്ടായ പാളിച്ച ആകെ തകര്‍ത്തുകളഞ്ഞു. അതോടെ ഹാപ്പി ജേര്‍ണി ഒരാഴ്ചകൊണ്ട് യാത്ര അവസാനിപ്പിച്ചു.


ബോബന്റെ രണ്ടാമത്തെ സിനിമയിലാണ് ജയസൂര്യ നായകനാകുന്നത്. ജനപ്രിയന്‍ എന്ന ആദ്യചിത്രത്തില്‍ നായകന്‍ ജയന്‍ ആയിരുന്നു. സാമാന്യം തരക്കേടില്ലാത്ത അഭിപ്രായമാണ് സിനിമയുണ്ടാക്കിയത്. രണ്ടാമത്തെ ചിത്രമായ റോമന്‍സ് കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. കുഞ്ചാക്കോബോബനും ബിജുമേനോനും ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവച്ചത്.


എന്നാല്‍ മൂന്നാമത്തെ ചിത്രത്തില്‍ ബോബന്‍ ക്ലീന്‍ ബൗള്‍ഡ് ആയിപ്പോയി. അതേസമയം ക്രിക്കറ്റ് തന്നെ വിഷയമായ നിവിന്‍ പോളിയുടെ 1983 ഇപ്പോഴും തിയറ്ററില്‍ തകര്‍ത്തോടുകയാണ്. പോളിയുടെ പ്രകടനവും ക്രിക്കറ്റ് എന്ന നോസ്റ്റാള്‍ജിയയുമാണ് സിനിമയുടെ ഹൈലൈറ്റ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ സിനി്മയുടെ ട്രീറ്റ്‌മെന്റിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളൂ. ഇതോടൊപ്പം റിലീസ് ചെയ്ത ഓം ശാന്തി ഓശാനയും ഗംഭീരവിജയമാണ്‌കൊയ്യുന്നത്.



No comments:

Post a Comment

gallery

Gallery