പരീക്ഷാഹാളില്‍ ബ്രാ ഇടേണ്ടെന്ന് ചൈന
ബീജിംഗ്: പരീക്ഷാഹാളുകളിലേക്ക് ബ്രായിടാതെ വന്നാല്‍ മതിയെന്ന് വിദ്യാര്‍ത്ഥികളോട് ചൈന. യൂണിവേഴ്‌സിറ്റി തലത്തില്‍ നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അധികൃതര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. ബ്രായ്ക്ക് മാത്രമല്ല, ലോഹങ്ങള്‍ പിടിപ്പിച്ചിട്ടുള്ള അടിവസ്ത്രങ്ങള്‍ക്കും പരീക്ഷാ ഹാളില്‍ വിലക്കുണ്ട്. കോപ്പിയടിക്കാനുള്ള അത്യന്താധുനിക ഉപകരണങ്ങള്‍ ഒളിച്ചുകടത്താന്‍ സഹായിക്കുന്നു എന്നതാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബ്രാ നിരോധനത്തിനുള്ള കാരണം. മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ടുള്ള പരിശോധന ബ്രായില്‍ പിടിപ്പിച്ചിട്ടുള്ള കൊളുത്തുകളും മറ്റും കാരണം ഫലപ്രദമാകുന്നില്ല എന്ന പരാതിക്കിടെയാണ് വിലക്ക്. ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷയായ ഗോക്കോ രാജ്യത്തെ ഏറ്റവും വിഷമം പിടിച്ച പരീക്ഷയായാണ് കരുതപ്പെടുന്നത്. പരീക്ഷയില്‍ കൃത്രിമം കാട്ടിയ 1500 പേരെയാണ് കഴിഞ്ഞ വര്‍ഷം മാത്രം പിടികൂടിയത്. 60,000 ഇലക്ട്രോണിക് കോപ്പിയടി സാമഗ്രികളും പിടികൂടിയിരുന്നതായി ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിമുതല്‍ ബ്രായും ലോഹങ്ങള്‍ പിടിപ്പിച്ചിട്ടുള്ള അടിവസ്ത്രങ്ങളും ധരിച്ചുവരുന്നവരെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒടിവുപറ്റി ശരീരത്തില്‍ കമ്പിയിട്ടവരുണ്ടെങ്കില്‍ ഇതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വേണം പരീക്ഷാ ഹാളിലെത്താന്‍. സ്‌കൂളുകളിലും മറ്റും സുരക്ഷാ പരിശോധനയ്ക്കുള്ള പ്രത്യേക പരിശീലനങ്ങള്‍ നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് മെറ്റല്‍ ഫ്രീ ആയ സ്‌പോര്‍ട്‌സ് ബ്രായിട്ടുകൊണ്ട് പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

No comments:
Post a Comment