Gallery

Gallery

Tuesday, July 23, 2013

sathyan anthikkad new latest malayalam movie mallu sinema

എന്തിന് സത്യന്‍ പുതിയ റൂട്ടില്‍ ?



പതിവു ശൈലികള്‍ തെറ്റിക്കുക യാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമ ചെയ്തു തുടങ്ങിയ നാള്‍ മുതല്‍ ഇന്നു വരെയും കഥയിലായാലും സംഗീതത്തിലായാലും മറ്റ് സാങ്കേതികതയിലായാലും സത്യന് സ്വന്തമായൊരു രാസവാക്യം ഉണ്ടായിരുന്നു. ഒാരോ കാലത്തിലും തന്‍േറതായ വഴിയേ സഞ്ചരിച്ച സത്യന്‍ അന്തിക്കാട് പുതിയ സിനിമയില്‍ പുതിയ വഴി സ്വീകരിക്കാനാണ് തീരുമാനം. സംഗീതം, ക്യാമറ, ആര്‍ട്ട് തുടങ്ങിയ മേഖലകളിലൊക്കെ ഇതുവരെ കൂട്ടിയിരുന്ന ആളുകളെ വിട്ട്  പുതിയ ആളുകള്‍ക്കൊപ്പം ചേരുന്നു. 

എന്തിനാണീ കൂടുമാറ്റം? എന്തുകൊണ്ട് ഒരേ ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയതുകൊണ്ടാണ് താന്‍ മാറുന്നതെന്ന് നിഷ്കളങ്കമായി ഗ്രാമീണ ശൈലിയില്‍ സത്യന്‍ പറഞ്ഞു തരും. ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ സിനിമയില്‍ ഫഹദ് ഫാസില്‍ നായകനും അമലാപോള്‍ നായികയുമാവും. വിജയ് ഉലകനാഥ് ഫോട്ടോഗ്രാഫിയും പ്രശാന്ത് മാധവ് കലാസംവിധാനവും ചെയ്‌യുന്നു. വിദ്യാസാഗറാണ് സംഗീതം ഒരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് കോട്ടയത്താരംഭിക്കും.

കൂടെ കൂട്ടിയവരില്‍ മാറ്റമുണ്ടായെങ്കിലും തന്‍റേതായ ശൈലി വിട്ടൊരു സിനിമയാവില്ല പുതിയ ചിത്രമെന്ന് സംവിധായകന്‍ ഉറപ്പു നല്‍കുന്നു. പുതിയ തലമുറ സിനിമയല്ല എങ്കിലും പുതിയതലമുറയുടെ ജീവിതം കുടുംബാന്തരീക്ഷത്തില്‍ ചിത്രീകരിച്ച ഏറ്റവും പുതിയ ഒരു സത്യന്‍ അന്തിക്കാട് ചിത്രം തന്നെയാവും ഇത്. പൂര്‍ണമായും ഒരു കുടുംബചിത്രം എന്ന് അവകാശപ്പെടാവുന്ന ഒരു പ്രണയകഥയാണ്. അതില്‍ സത്യന്‍ അന്തിക്കാടിന്‍റെ കൈയെ്‌യാപ്പ് തീര്‍ച്ചയായും ഉണ്ടാവും എന്നതില്‍ സംശയമേയില്ല.




tags: sathyan anthikkad  malayalam movie,sathyan anthikkad  watch online,sathyan anthikkad  free download,sathyan anthikkad  hot song,sathyan anthikkad  item dance,sathyan anthikkad  sexy,sathyan anthikkad  review,sathyan anthikkad  cast,sathyan anthikkad  torrent,sathyan anthikkad  watch,sathyan anthikkad  mp3 free download,sathyan anthikkad  video song free download,sathyan anthikkad  hottest,sathyan anthikkad  kiss scene,sathyan anthikkad  release date,sathyan anthikkad  trailer,sathyan anthikkad  video song,sathyan anthikkad  poster,sathyan anthikkad  images,sathyan anthikkad  photos,sathyan anthikkad  wallpapers,sathyan anthikkad  new malayalam movie,

No comments:

Post a Comment

gallery

Gallery