Gallery

Gallery

Tuesday, July 23, 2013

Randamuzham new latest malayalam movie

രണ്ടാമൂഴത്തിന് എം.ടി ഇല്ല



രണ്ടാമൂഴം സിനിമയാക്കാനില്ല എന്ന് എം.ടി വാസുദേവന്‍നായര്‍. മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി രചിച്ച രണ്ടാമൂഴം സിനിമയാക്കുന്നു എന്ന വാര്‍ത്തകള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമൂഴം ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. പഴശിരാജയ്ക്കു ശേഷം എംടി- ഹരിഹരന്‍ ടീം രണ്ടാമൂഴത്തിനു വേണ്ടി ഒന്നിക്കും എന്നാണ് പറഞ്ഞിരുന്നത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമനായും മമ്മൂട്ടി ദുര്യോധനനായും എത്തുന്ന രണ്ടാമൂഴത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരുന്നത്.  ഇരുതാരങ്ങളുടെയും ഗദായുദ്ധം ചിത്രത്തിന്‍റെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. രണ്ടാമൂഴത്തിന്‍റെ ടീസറുകള്‍ പോലും യൂട്യൂബില്‍ പ്രചരിച്ചിരുന്ന വേളയിലാണ് സിനിമയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് എം.ടി പിന്മാറുന്നത്. 

രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍   വെള്ളിത്തിരയിലെത്തുന്പോള്‍ നോവലിലെ പല സുപ്രധാന ഭാഗങ്ങളും ഉപേക്ഷിക്കേണ്ടി വരും. സമയപരിധി മൂലം ഭീമന്‍റെ ചെറുപ്പകാലം സിനിമയില്‍ ആവിഷ്കരിക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ രണ്ടാമൂഴത്തെ കീറിമുറിക്കുന്നതിന് താല്പര്യമില്ലാത്തതു കൊണ്ടാണ് സിനിമയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് എം.ടി തന്നെ വ്യക്തമാക്കി. എല്ലാ പുസ്തകങ്ങളും സിനിമയാ ക്കാറില്ല, അതുപോലെ രണ്ടാമൂഴവും പുസ്തകമായി തന്നെ അവശേഷിക്കട്ടെ എന്ന നിലപാടിലാണ് കാലത്തിന്‍റെ കഥാകാരന്‍.

എം.ടി വാസുദേവന്‍ നായരുടെ രചനകളിലെ അത്യുജ്വലമായൊരു ഏടാണ് രണ്ടാമൂഴം. രണ്ടാംപാണ്ടവനായ ഭീമന്‍റെ ആത്മസംഘര്‍ഷങ്ങളിലൂടെ നീങ്ങുന്ന നോവല്‍ 1984ലാണ് പുറത്തിറങ്ങിയത്.  എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന എം.ടി വാസുദേവന്‍ നായര്‍ക്ക് പിറന്നാള്‍ സമ്മാനമെന്നോണം ഭരതനാട്യം നര്‍ത്തകി കൂടിയായ മകള്‍ അശ്വതി രണ്ടാമൂഴത്തിന്‍റെ നൃത്താവിഷ്ക്കാരം അരങ്ങില്‍ എത്തി ക്കാനുള്ള പരിശ്രമത്തിലാണ്. ഭീമം എന്ന പേരില്‍ മലയാള മനോരമ നേരത്തെ രണ്ടാമൂഴം സ്‌റ്റേജ് ഷോ ചെയ്തിരുന്നു.







tags: Randamuzham  malayalam movie,Randamuzham  watch online,Randamuzham  free download,Randamuzham  hot song,Randamuzham  item dance,Randamuzham  sexy,Randamuzham  review,Randamuzham  cast,Randamuzham  torrent,Randamuzham  watch,Randamuzham  mp3 free download,Randamuzham  video song free download,Randamuzham  hottest,Randamuzham  kiss scene,Randamuzham  release date,Randamuzham  trailer,Randamuzham  video song,Randamuzham  poster,Randamuzham  images,Randamuzham  photos,Randamuzham  wallpapers,Randamuzham  new malayalam movie,

No comments:

Post a Comment

gallery

Gallery