Gallery

Gallery

Thursday, July 11, 2013

new latest malayalam movie Antichrist. The film will be a horror thriller which will be penned by Natio­n­al aw­a­rd winning director P.F. Mathews

ആന്റിക്രൈസ്റ്റില്‍ പൃഥ്വിക്കൊപ്പം ഇന്ദ്രനും ഫഹദും




'ആമേന്‍' എന്ന വിജയ ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമാണ് 'ആന്റിക്രൈസ്റ്റ്'. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ് തിരക്കഥ രചിയ്ക്കുന്നത്. ആന്റി ക്രൈസ്റ്റ് ഒരു ഹൊറര്‍ ത്രില്ലറാണ്. പൃഥ്വിരാജിനെക്കൂടാതെ ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. പൃഥ്്വയും ഇന്ദ്രനും നേരത്തേ തന്നെ പല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പക്ഷേ മലയാളത്തിലെ യങ് സൂപ്പര്‍താരങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വിയും ഫഹദും ഒന്നിയ്ക്കുന്നത് ഇതാദ്യമായിട്ടാണ്. ചിത്രത്തിന്റെ തിരക്കഥയെഴുത്ത് പുരോഗമിക്കുകയാണ്. ലോകാവസാനം എന്ന ആശയത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ചിത്രമാണിത്. ഹോളിവുഡ് ചിത്രങ്ങളില്‍ പലവട്ടം ഈ ആശയം സിനിമയ്ക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മലയാളത്തില്‍ ഇത്തരത്തിലൊരു ചിത്രം ഇതാദ്യമാണ്- ലിജോ ജോസ് പറയുന്നു. 2014ലെ വേനല്‍ അവധിക്കാലത്ത് റിലീസ് ചെയ്യത്തക്കവിധത്തിലാണ് ചിത്രത്തിന്റെ ജോലികള്‍ പ്ലാന്‍ ചെയ്യുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന് ഏറെ പഠനങ്ങളുടെ ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ സിമയമേറെയെടുത്തുമാത്രമേ ഇത് ചെയ്യാന്‍ കഴിയൂ- ലിജോ പറയുന്നു. ആമേനില്‍ പ്രവര്‍ത്തിച്ച സാങ്കേതിക സംഘം തന്നെയാണ് ആന്റിക്രൈസ്റ്റിന് വേണ്ടിയും ഒന്നിയ്ക്കുന്നത്. ആമേന്റെ ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജന്‍ ആ ചിത്രത്തിലെ പ്രവര്‍ത്തനത്തിന് ഏറെ പ്രശംസകള്‍ നേടിയിരുന്നു. അദ്ദേഹം തന്നെയാണ് ആന്റിക്രൈസ്റ്റിനും ഛായാഗ്രാഹകനാകുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. മനോജ് എഡിറ്റിങും രംഗനാഥ് രവി ശബ്ദസംയോജനവും കൈകാര്യം ചെയ്യും. എസ്‌ജെഎം ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുപുറം, ജോബി മുണ്ടാമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


tags:Antichrist  malayalammovie,Antichrist  watch online,Antichrist  free download,Antichrist  hot song,Antichrist  item dance,Antichrist  sexy,Antichrist  review,Antichrist  cast,Antichrist  torrent,Antichrist  watch,Antichrist  mp3 free download,Antichrist  video song free download,Antichrist  hottest,Antichrist  kiss scene,Antichrist  release date,Antichrist  trailer,Antichrist  video song,Antichrist  poster,Antichrist  images,Antichrist  photos,Antichrist  wallpapers,Antichrist  new malayalam movie,

No comments:

Post a Comment

gallery

Gallery