Gallery

Gallery

Thursday, July 11, 2013

മേനകയെപ്പോലൊരു മകള്‍

മേനകയെപ്പോലൊരു മകള്‍


പ്രിയദര്‍ശനും നിര്‍മാതാവ് സുരേഷ്കുമാറും ഇരിക്കാന്‍ തുടങ്ങിയിട്ടു നേരംകുറെയായി. ഇതുവരെ നായികയെ കിട്ടിയിട്ടില്ല. എഴുന്നേല്‍ക്കുന്നതിനു മുന്‍പു പ്രിയന്‍ പറഞ്ഞു, ‘ഒരു നല്ല കുട്ടിയുണ്ട്. കുട്ടിയായിരിക്കുന്പോള്‍ ഒരു സിനിമയില്‍ മുഖം കാണിച്ചിട്ടുമുണ്ട്. പക്ഷേ, അച്ഛന്‍ സമ്മതിക്കില്ല. 

‘അതിന് അച്ഛനെ പറഞ്ഞു മനസ്സിലാക്കിയാല്‍ പോരേ? 
‘അതാണു പ്രയാസം. 
‘നീ ആളാരാണെന്നു പറ. ഞാന്‍ നോക്കാം. 
‘ആളു നീ തന്നെ. നിന്‍റെ മോള്‍ കീര്‍ത്തി...
സുരേഷ് കുറെ നേരം മിണ്ടിയില്ല. 
‘പലരും വിളിച്ചതാണ്. ഞാന്‍ സമ്മതിച്ചില്ല. അവള്‍ക്ക് പഠനത്തിലാണു താല്‍പര്യം. പിന്നെ നിര്‍ബന്ധിക്കാനും പറ്റില്ലലേ്ലാ? നീ പറഞ്ഞു നോക്ക്. സമ്മതിച്ചാല്‍ എനിക്കു വിരോധമില്ല.

ഇംഗ്ലണ്ടിലെ കോളജില്‍നിന്നു ഫോണില്‍ മറുപടി പറയുന്പോള്‍   കീര്‍ത്തി പറഞ്ഞു: ‘പ്രിയനങ്കിള്‍... എനിക്കു ധര്യൈമില്ല. ചെയ്താല്‍ ശരിയാകുമെന്ന വിശ്വാസവുമില്ല. പ്രിയനങ്കിളിനു ശരിയാകുമെന്നു തോന്നുന്നുവെങ്കില്‍ ഞാന്‍ വരാം. പക്ഷേ, എന്‍റെ ഇനിയുള്ള ജോലി ഫാഷന്‍ ഡിസൈനിങ് തന്നെയാകും. അതാണ് എനിക്കിഷ്ടം.
അങ്ങനെ ഒരു സിനിമയ്ക്കായി കീര്‍ത്തി ഇംഗ്ലണ്ടില്‍നിന്നു ചെന്നൈയിലെത്തി. പ്രശസ്ത ഫാഷന്‍ ഫൊട്ടോഗ്രഫര്‍ വെങ്കട്ട് കീര്‍ത്തിയെ പ്രിയനുവേണ്ടി ക്യാമറയിലാക്കി.

സുരേഷ് കുമാറും പ്രിയദര്‍ശനും മോഹന്‍ലാലും സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പങ്കുവച്ച സ്വപ്നം സിനിമയുടേതാണ്. അതിനായി അവര്‍ ഏറെ അലയുകയും ചെയ്തു. സാന്പത്തികമായി തകര്‍ന്നു തരിപ്പണമാകുന്നതുകണ്ടു. എല്ലാവരും ബഹിഷ്ക്കരിക്കുന്നതു കണ്ടു. ഈ പണി നിര്‍ത്തി തിരിച്ചുപോകണോ എന്ന അവസ്ഥപോലും പല സമയത്തായി മൂന്നുപേര്‍ക്കും മുന്നിലെത്തി.

പക്ഷേ, അവിടെയെല്ലാം മൂന്നുപേരും ഒരുമിച്ചാണു യാത്ര ചെയ്തത്. മൂന്നു കുടുംബം എന്നുപോലും പറയാനാകില്ല. അവരുടേത് ഒരു കുടുംബമായിരുന്നു. മൂന്നു പതിറ്റാണ്ടിനുശേഷം ഇതില്‍ ഒരാളുടെ മകളെ മറ്റൊരാള്‍ സിനിമയില്‍ നായിക യാക്കുന്നു. അതേ സിനിമയില്‍ മൂന്നാമത്തെയാള്‍ അഭിനയിക്കുകയും ചെയ്‌യുന്നു. 

പ്രിയദര്‍ശന്‍റെ ഗീതാഞ്ജലി എന്ന പുതിയ സിനിമയിലെ നായികയാണു കീര്‍ത്തി. രണ്ടു യുവ കമിതാക്കളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തുന്ന സണ്ണി എന്ന ഡോക്ടറായി മോഹന്‍ലാലും. മണിച്ചിത്രത്താഴിലെ അതേ കഥാപാത്രം വീണ്ടുമെത്തുകയാണ്. മണിച്ചിത്രത്താഴിന്‍റെ രണ്ടാം ഭാഗമല്ലിത്. 

കീര്‍ത്തിയെ നായികയായി സിനിമയിലേക്കു കൈപിടിച്ചു കൊണ്ടുവരുന്നതി നെക്കുറിച്ചു പ്രിയന്‍ പറഞ്ഞു: ‘എന്‍റെ മകള്‍ അമ്മുവിനെ അഭിനയിപ്പിക്കുന്ന അതേ സന്തോഷമാണ്. ഞാന്‍ എടുത്തുകൊണ്ടു നടന്ന കുട്ടിയാണ്. ലാലിനെപ്പോലുള്ളൊരു നടനോടൊപ്പം ആ കുട്ടിയെ അഭിനയിപ്പിക്കാനാകുന്നുവെന്നതു വലിയ കാര്യം. സിനിമ എന്നതിലുമുപരി ഞങ്ങളുടെ കുടുംബങ്ങളില്‍ ഇതുണ്ടാക്കുന്ന സന്തോഷം ചെറുതല്ല. തുടക്കം മുതല്‍ ഒന്നും പ്രതീക്ഷിക്കാതെ ഒരുമിച്ചു നിന്നവരാണ്. അന്നൊന്നും ഇതു പ്രതീക്ഷിക്കാനാകില്ലലേ്ലാ? എന്നിട്ടും ഒരുമിച്ചു നിന്നു. തോല്‍വികളിലും വിജയങ്ങളിലും. മക്കള്‍ കൂടി ഇതില്‍ കണ്ണിയാകുന്പോള്‍ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. 

മകള്‍ അഭിനയിക്കുമോയെന്നു ചോദിച്ച സുരേഷിനോടു പ്രിയന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. അതിമനോഹരമായി അഭിനയിച്ച മേനക എന്ന നടിയുടെ ജീനാണ് അവളിലുള്ളത്. കീര്‍ത്തിയെ പ്രിയദര്‍ശന്‍ ആദ്യമായി  കാണുന്നത് ഒരു സിനിമയുടെ പൂജയ്ക്കിടയിലാണ്. സുരേഷ് നിര്‍മിച്ച ബട്ടര്‍ഫ്ളൈസിന്‍റെ പൂജയ്ക്കു കൈക്കുഞ്ഞായി എത്തിയ കീര്‍ത്തിയെ പ്രിയന്‍ എടുത്തു നടന്നു. പ്രിയദര്‍ശന്‍റെ ആദ്യ സിനിമയായ പൂച്ചയ്‌ക്കൊരു മൂക്കുത്തി നിര്‍മ്മിച്ചത് സുരേഷാണ്. അതിലെ നായിക മേനകയായിരുന്നു. അവിടെയും കൗതുകം തീരുന്നില്ല. അതിനെല്ലാം മുന്‍പു കരൈ തൊടാതെ അലകള്‍ എന്ന സിനിമയിലെ നായികയാക്കാനാകുമോ എന്നറിയാനായി മേനകയെ കാണാന്‍ പോയത് പ്രിയനും സുരേഷും ചേര്‍ന്നാണ്. അന്നാണ് ആദ്യമായി ഇരുവരും മേനകയെ കാണുന്നത്. പക്ഷേ, ആ സിനിമ കരയും കടലും തൊട്ടില്ല. ജീവിതം കരയ്ക്കു കയറി എന്നുമാത്രം. 

കുട്ടിക്കാലവും കൗമാരവും സിനിമാഭ്രാന്തുമെല്ലാം പങ്കുവച്ച തിരുവനന്തപുര ത്തുതന്നെയാകും ഗീതാഞ്ജലിയുടെ ചിത്രീകരണം. മൂന്നുപേര്‍ സ്വന്തം മണ്ണില്‍ സിനിമയെടുക്കുന്നു. പഴയ നായികയുടെ മകള്‍തന്നെ അതില്‍ നായികയുമാകുന്നു. അവസാന നിമിഷംവരെ നീളുന്നൊരു ക്രൈം ത്രില്ലറാണു ഗീതാഞ്ജലി. മണിച്ചിത്രത്താഴില്‍ നാഗവല്ലിയായിരുന്ന ശോഭന ഒരു സീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാള സിനിമയില്‍ നായികമാരുടെ മക്കള്‍ നായികയായി വരുന്നതു അത്യപൂര്‍വമാണ്. രാധയുടെ മകള്‍ കാര്‍ത്തിക നായികയായതുമാത്രമാണു പറയാവുന്നത്. രാധയ്‌ക്കോ മകള്‍ക്കോ മലയാള സിനിമയുമായി കാര്യമായി ബന്ധമില്ലതാനും.

No comments:

Post a Comment

gallery

Gallery