യൂട്യുബ് ഹിറ്റ്: ദ് ഫോളോവര്‍
ഒറ്റ ലൊക്കേഷന്‍, രണ്ടു കഥാപാത്രം, 21_ാം നൂറ്റാണ്ടിലെ ഒരു പെണ്‍കുട്ടിയിലൂടെ മുന്നേറുന്ന ഹ്രസ്വചിത്രം. തരംഗമായി മുന്നേറുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ‘ദ് ഫോളോവര്‍ ആണു ന്യൂ ജനറേഷന്‍ ട്രെന്‍ഡുകള്‍ക്കിടയില്‍ താരമാകുന്നത്. ഈ ചിത്രം പിറന്നതാകട്ടെ ഒരു ആയുര്‍വേദ ഡോക്ടറുടെ ഫ്രെയിം വര്‍ക്കിലൂടെയും.
‘ദ് ഫോളോവര്‍ 17 മിനിറ്റുള്ള ഷോര്‍ട്ട് ഫിലിം ചെയ്തതു ന്യൂ ജനറേഷനിലെ കാണികളെ പ്രതീക്ഷിച്ചു തന്നെയാണെന്നു ചിത്രം കണ്ടുകഴിയുന്പോള്‍ മനസ്സിലാകും. ഷൂട്ടിങ്, ഡബ്ബിങ്, എഡിറ്റിങ് എന്നിവ പൂര്‍ത്തീകരിച്ചു ചിത്രം നേരെയെടുത്തിട്ടതു യുട്യൂബില്‍. ബ്രൗസിങ്ങും അപ്‌ലോഡിങ്ങുമൊക്കെയുള്ള മൊബൈലുകള്‍ സാര്‍വത്രികമായതോടെ യുട്യൂബില്‍ വിഡിയോകള്‍ കാണുന്ന യൂത്തന്‍മാരുടെ എണ്ണവും കൂടി. അവര്‍ക്കിടയിലേക്ക് ‘ഈ പെണ്‍പിള്ളേര്‍ ചൂടാവുന്പോള്‍ എന്തിനാ ഇംഗ്ളിഷ് സംസാരിക്കുന്നത് എന്ന തലക്കെട്ടോടെയാണു ‘ദ് ഫോളോവര്‍ വന്നത്. തലവാചകത്തില്‍ കണ്ണുടക്കുന്ന ഏതൊരാളും ഹ്രസ്വചിത്രം കാണുമെന്നുറപ്പ്. അതു തന്നെയാവണം അതിന്‍റെ കാണികളുടെ എണ്ണവും സൂചിപ്പിക്കുന്നത്.
യുട്യൂബില്‍ പോസ്റ്റ് ചെയ്ത് ഒരു മാസം പിന്നിടുന്പോഴേക്കും ‘ ദ് ഫോളോവേഴ്സ് കണ്ടത് ഒന്നര ലക്ഷത്തിലേറെപ്പേര്‍. നാട്ടിന്‍പുറങ്ങളില്‍ നിന്നുമുള്ള സിനിമാക്കൂട്ടായ്മകള്‍ മറയുകയും സിനിമ കാണല്‍ എന്നാല്‍ മള്‍ട്ടിപ്ളക്സുകളിലേക്കു മാറുകയും ചെയ്‌യുന്പോള്‍ യൂത്തിനെ പിടിക്കാന്‍ യുട്യൂബ് തന്നെ ആയുധം എന്നു മനസ്സിലാക്കിയതാണു ദ് ഫോളോവേഴ്സിന്‍റെ അണിയറക്കാര്‍ അതിനു തയാറായത്. ബിഎഎംഎസ് ബിരുദധാരിയായ ഡോ. ഗൗരിലക്ഷ്മിയാണു ദ് ഫോളേവേഴ്സിന്‍റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗൗരിയുടെ കയെ്‌യാപ്പ് പതിഞ്ഞ രണ്ടാമത്തെ ഹ്രസ്വചിത്രമാണു ‘ദ് ഫോളോവര്‍.
കോഫി ഷോപ്പില്‍ സ്ഥിരമായി പോകുകയും തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫെയ്സ്ബുക്കിലൂടെ സ്റ്റാറ്റസ് ഇടുകയും ചെയ്‌യുന്ന ഇന്നത്തെ ന്യൂ ജനറേഷന്‍ പ്രതിനിധി മിയയും, റസ്റ്ററന്‍റില്‍ വച്ച് അവിചാരിതമായി പരിചയപ്പെടുന്ന ജോണ്‍ എന്നനുമാണു ദ് ഫോളോവേഴ്സിലെ കഥാപാത്രങ്ങള്‍.
നര്‍മത്തിന്‍റെ ചുവകലര്‍ന്ന സംഭാഷത്തിലൂടെ മിയയുടെ മുന്നില്‍ അപരിചിതന്‍ എന്ന അകല്‍ച്ച മറികടന്നു ചുരുങ്ങിയ സമയം കൊണ്ടുതന്നെ ജോണും മിയയും സുഹൃത്തുക്കളാകുന്നു. ഇടയ്ക്കു മിയ ദേഷ്യപ്പെട്ട് ഇംഗ്ളിഷില്‍ സംസാരിക്കുന്നുണ്ട്. ഈ പെണ്‍പിള്ള ദേഷ്യം വരുന്പോള്‍ എന്തിനാ ഇംഗ്ളിഷില്‍ സംസാരിക്കുന്നതെന്ന ജോണിന്‍റെ ആത്മഗതമാണു യുട്യൂബില്‍ തലവാചകമായി നല്‍കിയിട്ടുള്ളത്.
സംസാരങ്ങള്‍ അവസാനിപ്പിച്ചു ജോണ്‍ പിരിയുന്പോള്‍ പതിവുരീതിയിലുള്ള ക്യാച്ച് യു ലേറ്റര്‍ എന്ന പറച്ചിലിനോടു മിയ ഹൗ? എന്നാണു പ്രതികരിക്കുന്നത്. അപ്പോള്‍ ഇനിയെങ്കിലും എന്‍റെ ആ ഫ്രണ്ട് റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തുകൂടെ എന്നു ജോണ്‍ ചോദിക്കുന്നിടത്താണു ഫോളോവേഴ്സിന്‍റെ സസ്‌പെന്‍സ് ചുരുളഴിയുന്നത്.
ഫെയ്സ് ബുക്ക് എന്ന സോഷ്യല്‍ മീഡിയയില്‍ പലതവണ ‘റിക്വസ്റ്റ് നല്‍കിയിട്ടും ‘ഇഗ്‌നോര്‍ ചെയ്‌യപ്പെട്ട ജോണ്‍ പക്ഷേ മിയയുടെ ലിസ്റ്റില്‍ കടന്നുകൂടുകയും അവളെ കാണാനായി റസ്റ്ററന്‍റിലേക്കു വരുന്നതുമാണു കഥ. അവളുടെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് വഴി മിയയുടെ ഇഷ്ടാനിഷ്ടങ്ങളെയും യാത്രയെയും കുറിച്ചു മനസ്സിലാക്കുന്ന ജോണ്‍ ഒരു കാര്യം കൂടി മിയയോടു പറഞ്ഞിട്ടാണു പിരിയുന്നത്.
സ്ത്രീകള്‍ സുരക്ഷിതരല്ലാത്തകാലത്തു പുതുതലമുറയിലെ പെണ്‍കുട്ടികള്‍ അപകടങ്ങളില്‍ ചെന്നുചാടരുതെന്നും താന്‍ എവിടെ പോകുന്നു എന്തു ചെയ്‌യുന്നു വെന്നതടക്കമുള്ള സ്റ്റാറ്റസ് അപ്‌ഡേഷനുകള്‍ അപകടം വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പാണു ജോണ്‍ നല്‍കുന്നത്. തന്നെ ഇന്‍സല്‍റ്റ് ചെയ്‌യാന്‍ വന്നതാണെന്നു മിയ ദേഷ്യത്തോടെ പറയുന്പോള്‍ പറഞ്ഞു പതംവന്ന ‘മാന്യന്മാര്‍ എന്നും ക്രൂശിക്കപ്പെടും എന്നു മാത്രമാണു ജോണ്‍ മറുപടി പറയുന്നത്. യഥാര്‍ഥത്തില്‍ ഇന്നത്തെ സമൂഹത്തില്‍ മാന്യന്മാര്‍ ക്രൂശിക്കപ്പെടുന്നോ എന്ന ചോദ്യം നീട്ടുന്ന ഹ്രസ്വചിത്രത്തില്‍ ആദ്യവസാനവും കാണാന്‍ സാധിക്കുന്നതു ഫെയ്സ്ബുക്ക് കവര്‍ പേജാണ്.
സംവിധായിക ഡോ. ഗൗരിലക്ഷ്മി തന്നെയാണ് ഈ ഹ്രസ്വചിത്രത്തിലെ മിയ ജോണ്‍ ആയി അഭിനയിച്ചിരിക്കുന്നത്. ജോണ്‍ ആയി അരവിന്ദും വേഷമിട്ടു. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും സംഗീതം സിദ്ധാര്‍ഥ പ്രദീപും നിര്‍വഹിച്ചു.
അനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗൗരിലക്ഷ്മിയുടെ ആദ്യ ഹ്രസ്വചിത്രം ‘ജയ ഹേക്കു പിന്നാലെ ദ് ഫോളോവേഴ്സും വിജയമാകുന്നുവെന്നതിന്‍റെ ത്രില്ലിലാണു ഫോളോവേഴ്സിന്‍റെ ആക്്ഷനും കട്ടും പറഞ്ഞ ആയുര്‍വേദ ഡോക്ടര്‍ ഗൗരിലക്ഷ്മി.

No comments:
Post a Comment