ഗുജറാത്ത് പൊലീസിന് ഇനി എ ടി വി
യു എസ് നിര്‍മാതാക്കളായ പൊളാരിസ് ഇന്‍ഡസ്ട്രീസ് ഇന്‍കോര്‍പറേറ്റഡിന്‍റെ ഉപസ്ഥാപനമായ പൊളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുള്ള ഓള്‍ ടെറെയ്ന്‍ വെഹിക്കിള്‍(എ ടി വി) വാങ്ങാന്‍ ഗുജറാത്ത് പൊലീസ് തീരുമാനിച്ചു. ഓഫ് റോഡ് ഉപയോഗങ്ങള്‍ക്ക് അനുയോജ്യമെന്നു കരുതുന്ന ആര്‍ സെഡ് ആര്‍ എസ് 800 എ ടി വികളാണു ഗുജറാത്ത് പൊലീസ് വാങ്ങുക. വാഹനങ്ങളുടെ ഓണ്‍ സൈറ്റ്, ഓഫ് സൈറ്റ് പരിശീലനവും പരിപാലനവും വില്‍പ്പനാന്തര സേവനവുമടക്കമുള്ള ചുമതലകള്‍ പൊളാരിസിനാവും. സംസ്ഥാനത്തെ ദുര്‍ഘട പ്രദേശങ്ങളിലെയും തീര മേഖലകളിലെയും പട്രോളിങ്ങിലും ക്രമസമാധാന പാലനത്തിലും സഹായിക്കാനായാണു ഗുജറാത്ത് പൊലീസ് എ ടി വികള്‍ സ്വന്തമാക്കുന്നത്.
എ ടി വിയിലെ 760 സി സി, ഇരട്ട സിലിണ്ടര്‍ എന്‍ജിനു പരമാവധി 54 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. യാത്രക്കാരന്‍റെ സീറ്റിനു പിന്നില്‍ സ്ഥാപിച്ച എന്‍ജിന്‍ വാഹനത്തിന്‍റെ ഗുരുത്വാകര്‍ഷണ കേന്ദ്രം താഴെയാവാന്‍ സഹായിക്കാന്നു. മെച്ചപ്പെട്ട ഹാന്‍ഡ്ലിങ്ങും പ്രതികൂല സാഹചര്യങ്ങളില്‍ ഉയര്‍ന്ന സ്ഥിരതയും ഈ എ ടി വി വാഗ്ദാനം ചെയ്‌യുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ പൊലീസ് സേനകള്‍ എ ടി വികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊളാരിസ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ പങ്കജ് ദൂബെ വിശദീകരിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്തെ പൊലീസ് എ ടി വികള്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്.
ദൃഢതയും കാര്യക്ഷമവുമായ പൊളാരിസ് എ ടി വികള്‍ ദുര്‍ഘട പ്രദേശങ്ങളില്‍ ഏറെ ഫലപ്രദമാവുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമുദ്ര തീരത്തിനു പുറമെ ചതുപ്പുകളിലും പാറക്കെട്ടു നിറഞ്ഞ ഭാഗങ്ങളിലുമൊക്കെ പട്രോളിങ് നടത്താന്‍ എ ടി വികള്‍ ഫലപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിപണിയിലെ എ ടി വി വില്‍പ്പനയില്‍ മികച്ച വളര്‍ച്ചാനിരക്കാണു രേഖപ്പെടുത്തുന്നതെന്നും ദൂബെ വെളിപ്പെടുത്തി.

No comments:
Post a Comment