Gallery

Gallery

Friday, July 19, 2013

വിദേശികള്‍ക്ക് ഓണ്‍ലൈന്‍ റിലീസിങ്

വിദേശികള്‍ക്ക് ഓണ്‍ലൈന്‍ റിലീസിങ്





നാട്ടില്‍ നല്ല സിനിമകള്‍ ഇറങ്ങു ന്പോള്‍ വിദേശത്തുള്ള നല്ലൊരു ശതമാനം ആളുകളും അവ കാണുവാന്‍ കൊതിക്കുന്നുണ്ട്. വളരെക്കുറച്ച് ചിത്രങ്ങളൊഴികെ മിക്ക സിനിമകളും വിദേശത്ത് റിലീസാകുന്നില്ല. സിഡി ഇറങ്ങുന്നതുവരെയോ ചാനലുകള്‍ സംപ്രേക്ഷണം ചെയ്‌യുന്നതു വരെയോ അവിടെ കാത്തിരിപ്പ് തുടരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് സംവിധായകന്‍ ലാല്‍ജോസ് ഓണ്‍ലൈനിലൂടെ സിനിമ റിലീസ് ചെയ്‌യുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്.

ഓണ്‍ലൈന്‍ റിലീസിങ്
നാട്ടില്‍ സിനിമകള്‍ റിലീസ് ചെയ്‌യുന്പോള്‍ത്തന്നെ ഓണ്‍ലൈനിലൂടെയും സിനിമകള്‍ ലഭ്യമാക്കിയാല്‍ വിദേശത്തുള്ളവര്‍ക്ക് ഏറെ സൗകര്യപ്രദാമാകും. കാത്തിരിപ്പവസാനിച്ച് ഒരേസമയം വിദേശത്തുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ കാണുന്ന സമയത്തു തന്നെ സിനിമ കാണാം. സിനിമ കൂടാതെ നാട്ടിലിറങ്ങുന്ന ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളുമെല്ലാം കാണുന്നതിന് വിദേശത്തുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. 

• നാട്ടിലുള്ള സിനിമാ തിയറ്ററുകളെ ഇത് ബാധിക്കില്ലേ?
ഓണ്‍ലൈനിലൂടെ സിനിമ റിലീസ് ചെയ്‌യുന്നത് ഇന്ത്യയില്‍ ബേ്ളാക്കാക്കിയാല്‍ ഈ പ്രശ്നം തീരുന്നതേയുള്ളൂ. തിയറ്ററുടമകള്‍ക്ക് നഷ്ടം വരികയുമില്ല പ്രൊഡ്യൂസര്‍ക്ക് ലാഭം നേടുകയും ചെയ്‌യാം.

• പൈറസിയുടെ പ്രശ്നം ഉണ്ടാവില്ലേ?
കണ്ടന്‍റ് ബ്ളോക്കു ചെയ്‌യുവാനുള്ള മാര്‍ഗങ്ങള്‍ ഉണ്ട്. അവയുപയോഗിച്ച് കാര്യങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കാം. കൂടാതെ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്‌യുന്ന സിനിമകള്‍ കാണുവാന്‍ ഒരു നിശ്ചിത തുക കാഴ്ചക്കാരില്‍ നിന്നും ഈടാക്കുകയും വേണം. വിദേശത്തുള്ള ആളുകള്‍ക്ക് സിനിമകള്‍ സിഡിയില്‍ കോപ്പി ചെയ്ത് നാട്ടിലേക്കും അയയ്ക്കാമല്ലോ

ഓണ്‍ലൈനിലൂടെ റിലീസ് ചെയ്‌യുന്ന സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്‌യുവാനോ കോപ്പിചെയ്‌യുവാനോ സാധിക്കില്ല. അതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.

• അടുത്തകാലത്ത് ഡിറ്റിഎച്ച് ഉപയോഗിച്ച് സിനിമ റിലീസ് ചെയ്‌യുവാന്‍ നടന്‍ കമലഹാസന്‍ തീരുമാനിച്ചപ്പോള്‍ പ്രതിഷേധം ശക്തമായിരുന്നു.
ഓണ്‍ലൈന്‍ റിലീസിന് അങ്ങനെയൊരു പ്രശ്നം നേരിടേണ്ടിവരില്ല. നാട്ടില്‍ സിനിമ നെറ്റിലൂടെ ബേ്ളാക്ക് ചെയ്‌യുന്നതിലൂടെ തിയറ്റര്‍ ഉടമകള്‍ക്ക് നഷ്ടമുണ്ടാകില്ല. മാത്രമല്ല പെയ്ഡ് കണ്ടന്‍റായതുകൊണ്ട് പ്രൊഡ്യൂസറിന് ഈ ഇനത്തിലും തുക ലഭിക്കും.

• എത്രകാലം കാത്തിരിക്കേണ്ടി വരും ഇത്തരമൊരു സംവിധാനം നടപ്പിലാക്കുവാന്‍?
ഒരു പത്തുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഈ സംവിധാനം വരും. ഇപ്പോള്‍ത്തന്നെ ചെറിയ തോതില്‍ വിദേശത്ത് ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

gallery

Gallery