Gallery

Gallery

Thursday, July 11, 2013

വിഎസ് സിനിമ കാണാറുണ്ടോ?

വിഎസ് സിനിമ കാണാറുണ്ടോ?



അന്തംവിട്ട ചോദ്യമായിരുന്നു നിയമസഭാ സ്പീക്കറുടേത് : ‘അല്ല, അങ്ങ് ഈ സിനിമയൊക്കെ കണ്ടിട്ടുണ്ടോ... ?  ഞാന്‍ കണ്ടതൊന്നും നിങ്ങള്‍ കണ്ടിട്ടിലെ്ലന്ന മട്ടില്‍ വിഎസ് അച്യുതാനന്ദന്‍ ഇളകിയിരുന്നതേയുള്ളൂ. സോളാര്‍ വിവാദം കത്തിക്കാളുന്പോള്‍, നിയമസഭാ പ്രസംഗത്തിനിടെ ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസംഗത്തിന് കൂട്ടുപിടിച്ചത് ശ്രീനിവാസന്‍റെ സിനിമ. 

ശ്രീനിവാസന്‍റ ചിന്താവിഷ്ടയായ ശ്യാമള കാണാത്തവര്‍ ചുരുക്കമാകും. ഉള്ള ജോലിയും കളഞ്ഞ്, നാടു തെണ്ടി ഊരു തെണ്ടി കോഞ്ഞാട്ടയായി വന്ന വിജയനെ ഭാര്യ ശ്യാമള മൈന്‍ഡ് ചെയ്‌യുന്നേയില്ല. ശ്യാമള സ്‌നേഹത്തോടെ വീടിനകത്തേക്ക് ആനയിക്കുമെന്നു കരുതിയ വിജയന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഒടുവില്‍, മക്കളെ കൂട്ടുപിടിച്ച് വിജയന്‍ ഒരു നാടകമങ്ങ് കളിച്ചു. ഞാന്‍ പോകുകയാണ് മക്കളേ എന്നു വിജയന്‍ വിളിച്ചു പറയുന്പോള്‍ അയേ്‌യാ അച്ഛാ പോകലേ്ല... എന്നു മക്കള്‍ പറയണം. വിജയന്‍ പഠിപ്പിച്ചു കൊടുത്ത പോലെ സിബിഎസ്ഇ മക്കള്‍ ഉരുവിട്ടു. പക്ഷേ, അതിനൊരു നഴ്സറി റൈമിന്‍റെ താളമുണ്ടെന്ന കാര്യം വിജയന്‍ മറന്നു പോയി. 

ശ്യാമളയിലെ ഈ സന്ദര്‍ഭം അടര്‍ത്തിയെടുത്താണ് വിഎസ് നിയമസഭയില്‍ കസറിയത്. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്‍ മക്കളെക്കൊണ്ട് ‘അയേ്‌യാ അച്ഛാ പോകലേ്ല എന്നു പറയിപ്പിക്കുന്നതുപോലെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിമാരെക്കൊണ്ട് രാജിവയ്ക്കലേ്ല എന്നു പറയിപ്പിക്കുന്നത് എന്നായിരുന്നു വിഎസിന്‍റെ കമന്‍റ്. പാര്‍ട്ടിയിലെ നൂറു നൂറു നാടകങ്ങള്‍ക്കിടയ്ക്ക് വിഎസിന് സിനിമ കാണാന്‍ സമയമെവിടെ എന്നായിരുന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചോദിച്ചത്. വിഎസ് സിനിമ കാണിലെ്ലന്ന് ആരു പറഞ്ഞു? 

സമയം കിട്ടിയാല്‍ വിഎസ് കൊട്ടകയില്‍ പോയി പടം കാണും. ആലപ്പുഴയില്‍ പണ്ട് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ നാടകസമിതി നടത്തിയ ആളാണ്. തരം കിട്ടുന്പോഴൊക്കെ ആലപ്പുഴയിലെ കൊട്ടകകളില്‍ പോയി പടം കാണുകയും ചെയ്‌യുമായിരുന്നു. പാര്‍ട്ടി നേതൃത്വത്തെ കണക്കറ്റ് കളിയാക്കിയ അറബിക്കഥ തീയറ്ററില്‍ നിറഞ്ഞോടിയപ്പോള്‍ ബാള്‍ക്കണിയിലിരുന്ന് സിനിമ കണ്ടവരുടെ കൂട്ടത്തില്‍ വിഎസും ഉണ്ടായിരുന്നു. ടോയ്ലറ്റില്‍ കയറി നിന്ന് ഇന്‍ക്വിലാബ് വിളിക്കുന്ന ക്യൂബ മുകുന്ദനെ കണ്ട് വിഎസ് അറിഞ്ഞു ചിരിക്കുകയും ചെയ്തു. 

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അടുത്തിടെ സിനിമ ഇറങ്ങിയപ്പോള്‍ ആദ്യദിവസം തന്നെ അതു കാണാന്‍ വിഎസ് പോയി. മതേതരത്വം വിഷയമാക്കിയ ഒരു സിനിമ ആറു മാസം മുന്‍പ് റിലീസ് ചെയ്തപ്പോള്‍ അതു കാണണമെന്നു ശഠിച്ച് മറ്റു പരിപാടികളൊക്കെ ഒഴിവാക്കി റെഡിയായതും മറ്റാരുമായിരുന്നില്ല. ടി.വിയില്‍ നൂറു നൂറു പരസ്യങ്ങള്‍ക്കിടയ്ക്ക് രണ്ടും മൂന്നും മണിക്കൂര്‍ സിനിമ കണ്ടിരിക്കാന്‍ വിഎ സിനെ കിട്ടില്ല. കാണണമെന്നു തോന്നിയാല്‍ തീയറ്ററില്‍ പോയി തന്നെ കാണും. മര്‍മ്മത്തു കൊള്ളുന്ന ഡയലോഗ് കേട്ടാല്‍ അത് മനഃപാഠം പഠിച്ചുവയ്ക്കുകയും ചെയ്‌യും. ആവശ്യം വരുന്പോള്‍ എടുത്തു കാച്ചും.



No comments:

Post a Comment

gallery

Gallery