മകനെ വീട്ടില്‍ കയറ്റില്ലെന്ന് ദല്‍ഹി ബലാല്‍സംഗ പ്രതിയുടെ മാതാവ്
ന്യൂദല്‍ഹി: ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പോലും മകനെ വീട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ദല്‍ഹി കൂട്ട ബലാസംഗക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ മാതാവ്. അമ്മ മാത്രമല്ല, കുടുംബാംഗങ്ങളും ഗ്രാമവാസികളും തന്നെ മാപ്പു നല്‍കാന്‍ തയ്യാറല്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജുവനൈല്‍ കോടതിയില്‍ പരമാവധി മൂന്ന് വര്‍ഷത്തെ തടവ് മാത്രമായിരിക്കും പ്രതിക്ക് നേരിടേണ്ടിവരിക എന്ന് നിയമവിദഗ്ധര്‍ പറയുന്നു. മകന്റെ പ്രായം കുട്ടിയുടേയതാണോ അല്ലേ എന്ന് തനിക്കുറപ്പില്ലെന്ന് പറഞ്ഞ അമ്മ, എന്തുവന്നാലും അവനെ വീട്ടില്‍ കയറ്റില്ലെന്ന് ആണയിടുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തുകയാണെങ്കില്‍ മകന് തക്കതായ ശിക്ഷ നല്‍കണമെന്നും അവര്‍ പറയുന്നു. കൂട്ട ബലാല്‍സംഗക്കേസിലെ മറ്റു പ്രതികള്‍ക്കു നല്‍കുന്ന കടുത്ത ശിക്ഷ തന്നെ ഈ പ്രതിക്കും നല്‍കണമെന്നാണ് ഗ്രാമവാസികളുടെയും പക്ഷം. കുട്ടിയാണെന്ന ദയ അല്‍പം പോലും കാണിക്കേണ്ടതില്ലെന്ന് പറയുന്ന ഇവര്‍ അവനെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറയുന്നു.
No comments:
Post a Comment