Gallery

Gallery

Tuesday, July 23, 2013

new movie kadal kadannoru mathukutty latest new mammooty movie malayalam

പോസ്റ്ററില്‍ ഒരു മാത്തുക്കുട്ടി




പുതുപുത്തന്‍ സിനിമയ്ക്ക് നല്ല ചിമിട്ട് പോസ്റ്റര്‍ എന്നൊരു വിശ്വാസമുണ്ട്. പക്ഷേ വരാനിരിക്കുന്ന സിനിമകളുടെ പോസ്റ്ററുകള്‍ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. ഇൗശ്വരാ, എഴുപതിലിറങ്ങിയ സിനിമയാണോ ഞാന്‍ കാണാന്‍ പോവുന്നത് എന്നൊരു തോന്നല്‍ ഉള്ളില്‍ തേട്ടി വരും, ഉറപ്പ്. (ഇൗ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തവര്‍ നസീറു മരിച്ചതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്നൊരു രസികന്‍ കമന്‍റ്ും കേട്ടു) സംശയിക്കണ്ട, ഇതാണ് പുതിയ ട്രെന്‍ഡ്.

ഡിജിറ്റല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് റിലീസ് ചെയ്‌യുന്ന നവയുഗ ഡിജിറ്റല്‍ സിനിമയ്ക്ക് ഇൗസ്റ്റുമാന്‍ കളറില്‍ ഒരു പോസ്റ്റര്‍. പഴമയുടെ മണമുള്ള പോസ്റ്ററുകളുമായി ഒരുപിടി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയാണ് പഴമയുടെ കാര്യത്തില്‍ മുന്പന്‍. ഒരു ശിവകാശി മണമുള്ള ഡിസൈന്‍. കായപ്പൊതിയുടെ ചിത്രമുള്ള തമിഴ് സഞ്ചിയും പൂക്കളുടെ പ്രിന്‍റുള്ള ടെറ്റ് ടീഷര്‍ട്ടുമൊക്കെയാണ് പുതിയ സിനിമയുടെ പോസ്റ്ററുകണ്ടാല്‍ ഒാര്‍മ വരിക. കടുംനീല നിറത്തില്‍ കട്ടൗട്ടു ചെയ്തപോലുള്ള ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുമൊക്കെയായാണ് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്. 

വിനയ് ഫോര്‍ട്ട് നായകനാവുന്ന റാസ്പുടിന്‍ എന്ന സിനിമയും സമാന ശൈലിയിലാണ് പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. തമിഴ് നാട്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇത്തരം ശൈലി തിരിച്ചുവന്നപ്പോള്‍ വന്‍വിജയമായിരുന്നു. ഇംശൈ അരശന്‍ 23 പുലികേശി, തമിഴ് പടം, ഇരുന്പുകോട്ടൈ തുടങ്ങി അനേകം സിനിമകള്‍ പഴമയുടെ മണവുമായെത്തി. സരോജയും ഗോവയും പോലുള്ള സിനിമകള്‍ തമാശ കലര്‍ത്തി അവതരിപ്പിച്ചതും പഴമയുടെ മനോഹാരിത ആയിരുന്നു. ബോളിവുഡിലും ആക്ഷന്‍ റീപ്ളൈ പോലുള്ള സിനിമകളും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ബോംബൈയുമൊക്കെ പഴയകാല പോസ്റ്ററുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

കോട്ട കെട്ടിയ പോലുള്ള ടൈപ്പ് അക്ഷരങ്ങളില്‍ കോളിളക്കം, പടയോട്ടം, അങ്ങാടി എന്നൊക്കെ എഴുതിയ പഴയ പോസ്റ്ററുകള്‍ ഒാര്‍മയില്ലേ? വരും നാളുകളില്‍ കേരളത്തിലെ മതിലുകളില്‍ ഇത്തരം ഡമാര്‍ പടാര്‍ പോസ്റ്ററുകളാണ് അണിനിരക്കുക. ഇതാ ഇന്നുമുതല്‍ ഇതാ നാളെ മുതല്‍... ശേഷം തിരശീലയില്‍!




tags: kadal kadannoru mathukutty  malayalam movie,kadal kadannoru mathukutty  watch online,kadal kadannoru mathukutty  free download,kadal kadannoru mathukutty  hot song,kadal kadannoru mathukutty  item dance,kadal kadannoru mathukutty  sexy,kadal kadannoru mathukutty  review,kadal kadannoru mathukutty  cast,kadal kadannoru mathukutty  torrent,kadal kadannoru mathukutty  watch,kadal kadannoru mathukutty  mp3 free download,kadal kadannoru mathukutty  video song free download,kadal kadannoru mathukutty  hottest,kadal kadannoru mathukutty  kiss scene,kadal kadannoru mathukutty  release date,kadal kadannoru mathukutty trailer,kadal kadannoru mathukutty  video song,kadal kadannoru mathukutty  poster,kadal kadannoru mathukutty  images,kadal kadannoru mathukutty  photos,kadal kadannoru mathukutty  wallpapers,kadal kadannoru mathukutty  new malayalam movie,

No comments:

Post a Comment

gallery

Gallery