തിരക്കഥ മോഷ്ടിച്ച് ഒരു കൊറിയന്‍ പടം!
ആടിയും പാടിയും തന്‍റെ താളത്തിനൊപ്പിച്ചു സകലരെയും തുള്ളിപ്പിക്കുകയും ചെയ്ത കൊറിയന്‍ പോപ്പ് ഗായകന്‍ സൈയായിരുന്നു പോയ വര്‍ഷത്തെ താരം. സൈയുടെ ഗന്നം സ്‌റ്റൈലിന്‍റെ ആവേശം അടങ്ങും മുന്പ് അദ്ദേഹത്തിന്‍റെ നാട്ടില്‍ നിന്നൊരു താരം മലയാള സിനിമയില്‍ അവതരിക്കുന്നു. സൗത്ത് കൊറിയന്‍ സ്വദേശിയായ ജുവാങാണു സുജിത് എസ്. നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌യുന്ന ‘കൊറിയന്‍ പടത്തിലൂടെ മലയാളത്തില്‍ ഹരിശ്രീ കുറിക്കുന്നത്. പേരിലും അഭിനേതാവിലും മാത്രം ഒതുങ്ങുന്നില്ല ചിത്രത്തിന്‍റെ കൊറിയന്‍ കണക്ഷന്‍ മൂന്നാറിനും തിരുവനന്തപുരത്തിനും പുറമേ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്നും കൊറിയയാണ്. വിദേശ സിനിമ കഥ മോഷണം പ്രമേയമാക്കിയൊ രുക്കുന്ന ചിത്രം സിനിമക്കുള്ളിലെ സിനിമയെക്കുറിച്ചാണു ചര്‍ച്ച ചെയ്‌യുന്നത്.
കഥയിങ്ങനെ: സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരുന്ന കിഷോര്‍ നിലനില്‍പ്പിനു വേണ്ടിയൊരു സിനിമയെടുക്കാന്‍ നിര്‍ബന്ധിതനാകുന്നു. ജുവാങ് ജിനിന്‍റെ സൗതിങ് ഒൌട്ട് ഓഫ് നതിങ് എന്ന കൊറിയന്‍ സിനിമയുടെ തിരക്കഥ മോഷ്ടിച്ചു അയാള്‍ മലയാളത്തില്‍ സിനിമയെടുക്കുന്നു. മലയാളത്തില്‍ കിഷോറിന്‍റെ സിനിമ സൂപ്പര്‍ഹിറ്റാകുന്നു. എന്നാല്‍ കൊറിയയിലാവട്ടെ ജുവാങിന്‍റെ സിനിമ ബോക്സ് ഓഫിസില്‍ തകര്‍ന്നടിയുന്നു. ചിത്രം അദ്ദേഹത്തിനു സാന്പത്തികമായി വന്‍ ബാധ്യതയും ഉണ്ടാക്കുന്നു. തന്‍റെയൊരു സുഹൃത്തു വഴി അദ്ദേഹം കിഷോറിന്‍റെ സിനിമയെക്കുറിച്ചു അറിയുന്നു. തിരക്കഥ അനുവാദം കൂടാതെ അടിച്ചു മാറ്റി പടം എടുത്തതിനു നഷ്ടപരിഹാരം വാങ്ങാനായി ജുവാങ് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണു ചിത്രത്തിന്‍റെ ഹൈലൈറ്റ്. കൊറിയന്‍ സംവിധായകന്‍റെ വേഷത്തിലാണു ജൂവാങ് എത്തുന്നത്.
മാറ്റിനിയിലൂടെ ശ്രദ്ധേയനായ മമ്മൂട്ടിയുടെ സഹോദരപുത്രന്‍ മക്ബൂല്‍ സല്‍മന്‍ ആണു ചിത്രത്തിലെ നായകന്‍. ഇന്നസെന്‍റ്, മാമുക്കോയ, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സുനില്‍ സുഖദ അങ്ങനെയൊരു വന്പന്‍ നിര തന്നെയുണ്ട് സിനിമയില്‍. സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിക്കും.

No comments:
Post a Comment