Gallery

Gallery

Friday, July 19, 2013

നിത്യ ആകാശത്തും പ്രശ്നക്കാരി?

നിത്യ ആകാശത്തും പ്രശ്നക്കാരി?





വിജയങ്ങള്‍ക്കൊപ്പം തന്നെ വിവാദങ്ങളിലും നിത്യ സാന്നിധ്യമായ നിത്യാ മേനോന്‍ പ്രശ്നങ്ങളുടെ പുതിയ ആകാശത്തേയ്ക്ക്. നിത്യയുടെ വിമാനയാത്ര തല്‍ക്കാലത്തേക്ക് തെറിപ്പിച്ചത് രണ്ടു പൈലറ്റുമാരുടെ ജോലിയാണ്. നിത്യാ മേനോനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചതിനും ഒബ്സര്‍വര്‍ സീറ്റില്‍ യാത്ര ചെയ്‌യാന്‍ അനുവദിച്ചതിനുമാണ് രണ്ടു പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ നിര്‍ദേശങ്ങള്‍ തെറ്റിച്ച പൈലറ്റ് ജഗന്‍മോഹന്‍ റെഡ്ഡി, കൊ-പൈലറ്റ് എസ് കിരണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബാംഗ്ലൂര്‍ - ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞ മാസമായിരുന്നു ഇപ്പോള്‍  സസ്‌പെന്‍ഷനില്‍ കലാശിച്ച പുലിവാല്‍ യാത്ര. 

വ്യോമയാന ഡയറക്ടറേറ്റിലെ പരിശോധകര്‍ക്കും ട്രെയ്നി പൈലറ്റുകള്‍ക്കും വ്യോമഗതാഗത നിരീക്ഷകര്‍ക്കും മാത്രം അനുവദിച്ചിട്ടുളള കോക്പിറ്റിലെ നിരീക്ഷണ സീറ്റിലായിരുന്നു നടിയുടെ യാത്ര. കോക്പിറ്റ് സീറ്റില്‍ ഇരിക്കുന്നവര്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ ധരിക്കേണ്ട ഒാക്സിജന്‍ മാസ്ക് ഉള്‍പ്പെടെയുളളവ വിദഗ്ധ പരിശീലനം നേടിയവര്‍ക്കു മാത്രമേ ഉപയോഗിക്കാനാവൂ. പരിശീലനം ലഭിക്കാത്തവര്‍ ഫ്‌ളൈറ്റ് ഡെക്കിലെ സീറ്റില്‍ യാത്ര ചെയ്‌യുന്നത് വിമാനത്തിന്‍റെ സുരക്ഷയ്ക്കും ഭീഷണിയാണ്. യാത്രക്കാര്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ അനുമതിയില്ല, 2011 സെപ്റ്റംബറിലെ തിവ്രവാദ ആക്രമണത്തിനു ശേഷം ഇത് കൂടുതല്‍ കര്‍ശനമായി നിരോധി ച്ചിട്ടുണ്ട്. ഗുരുതരമായ ഇൗ സുരക്ഷാ വീഴ്ചയ്ക്ക് സാക്ഷിയായ, വിമാനത്തിലു ണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ പരാതിയെത്തുടര്‍ന്നാണ് നടപടി. പൈലറ്റ് അസോസിയേഷന്‍ നേതാവ് കൂടിയായ ആന്ധ്ര സ്വദേശി ആണ് സ്സ്‌പെന്‍ഷനിലായ മുഖ്യ പൈലറ്റ്.

മോഹന്‍ലാല്‍ ചിത്രമായ ആകാശഗോപുരത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നിത്യയുടെ ആകാശയാത്ര പ്രശ്നത്തിലായെങ്കിലും സിനിമയില്‍ മുന്നേറ്റത്തിന്‍റെ പുതിയ വഴിയിലാണ് നടി. ആഷിഖ് അബുവിന്‍റെ 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പ് 22 പാളയംകോട്ടൈയില്‍ നായികയാണ് നിത്യ ഇപ്പോള്‍. കൃഷ്.ജെ സത്താര്‍ (ജയഭാരതി - സത്താര്‍ മകന്‍) ആണ് ചിത്ര ത്തില്‍ നിത്യയുടെ നായകന്‍.

No comments:

Post a Comment

gallery

Gallery