Gallery

Gallery

Tuesday, July 23, 2013

ലീനയുടെ കൂട്ടാളി ഏഴരക്കോടിയുടെ ആഭരണം വാങ്ങി

ലീനയുടെ കൂട്ടാളി ഏഴരക്കോടിയുടെ ആഭരണം വാങ്ങി




ചെന്നൈ • വഞ്ചനക്കേസില്‍ ജയിലിലുള്ള മലയാളി നടി ലീന മരിയ പോളിന്‍റെ കൂട്ടാളി സുകാഷ് ചന്ദ്രശേഖര്‍ മുംബൈയിലെ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി രൂപയുടെ ആഭരണം വാങ്ങിയതായി കേസന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) കണ്ടെത്തി. മുംബൈയിലെ സ്വകാര്യ ബാങ്കിന്‍റെ അക്കൗണ്ട് വഴി പണം കൈമാറാമെന്ന ഉറപ്പില്‍ ഏഴരക്കോടിയുടെ സ്വര്‍ണാഭരണങ്ങളും വൈരങ്ങളും വാങ്ങുകയായിരുന്നുവത്രെ. 

എന്നാല്‍ അന്വേഷണസംഘം ഈ അക്കൗണ്ട് മരവിപ്പിച്ചതോടെ പണം കൈമാറ്റം നടന്നില്ല. എന്നാല്‍ ജ്വല്ലറി ഉടമയും സുകാഷും തമ്മിലുള്ള ഇടപാടുകള്‍ സംശയം ജനിപ്പിക്കുന്നതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സുകാഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പൂനമല്ലി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. 

No comments:

Post a Comment

gallery

Gallery