Gallery

Gallery

Tuesday, July 23, 2013

Cartoon advertise for Lal Jose's movie Pullipulikalum Aattinkuttiyum latest new malayalam movie

കാര്‍ട്ടൂണ്‍ പരസ്യവുമായി പുള്ളിപുലി

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്റെ പരസ്യം ഏവരെയും ആകര്‍ഷിക്കും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെയാണ് ലാല്‍ജോസ് പരസ്യമൊരുക്കിയിരിക്കുന്നത്. പാലത്തിലൂടെ കടന്നുവരുന്ന കാട്ടുപോത്ത്, അപ്പുറത്ത് മൂന്നു പുലികളും. പുലികള്‍ കാട്ടുപോത്തിനെ തൂക്കിയെറിയുന്നു. വിഷണ്ണനായി പോകുന്ന ഈ കാട്ടുപോത്തിന്റെ മുന്നിലേക്കാണ് ആട്ടിന്‍കുട്ടി എത്തുന്നത്. പുലിയോടു തോറ്റത്തിന്റെ പ്രതികാരം മുഴുവന്‍ ആട്ടിന്‍കുട്ടിയോടു തീര്‍ക്കുന്നു. ആട്ടിന്‍കുട്ടി സങ്കടം പുലികളോടു പറയുന്നു. എന്നാല്‍ പുലികള്‍ അതു കാര്യമാക്കുന്നില്ല. ബുദ്ധിയുപയോഗിച്ച് ആട്ടിന്‍കുട്ടി പുലികളെ പ്രകോപിപ്പിക്കുന്നതും കുഴിയില്‍ ചാടിക്കുന്നതുമാണ് കഥാസാരം.. സിനിമയില്‍ ആട്ടിന്‍കുട്ടിയായി കുഞ്ചാക്കോ ബോബനാണ്. ഇര്‍ഷാദ്, ഷിജു, ജോജോ എന്നിവരാണ് കുഞ്ചാക്കോയുടെ സഹോദരങ്ങളായ പുലികളാകുന്നത്. നാട്ടിലെ ചട്ടമ്പിമാരായ ഇവര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുമൂലം ആട്ടിന്‍കുട്ടിയുടെ സ്വഭാവമുള്ള ഗോപന്‍ (കുഞ്ചാക്കോ) പ്രയാസപ്പെടുകയാണ്. ഒടുവില്‍ അവരെ മെരുക്കാന്‍ അവന്‍ കാണിക്കുന്ന വിക്രിയകളാണ് ചിത്രത്തിന്റെ കഥ. എം.സിന്ധുരാജ് ആണ് കഥയെഴുതിയത്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും കുട്ടികളെ ആകര്‍ഷിച്ച് തിയറ്ററിലെത്തിക്കാന്‍ വേണ്ടിയാണ് ലാല്‍ജോസ് ഇത്തരമൊരു പരസ്യതന്ത്രം മെനഞ്ഞത്. കുട്ടികള്‍ ഇഷ്ടപ്പെട്ടാല്‍ കുടുംബവും ഇഷ്ടപ്പെടും. അതോടെ ആട്ടിന്‍കുട്ടി എല്ലാവരുടെയും ഇഷ്ടതാരമാകും. എന്തായാലും മലയാളത്തില്‍ മാര്‍ക്കറ്റിങ് ത്ര്രന്തം അറിയുന്ന സംവിധായകരുമുണ്ടെന്ന് ലാല്‍ജോസ് തെളിയിക്കുന്നു.




tags:  Pullipulikalum Aattinkuttiyum malayalam movie,Pullipulikalum Aattinkuttiyum watch online,Pullipulikalum Aattinkuttiyum free download,Pullipulikalum Aattinkuttiyum hot song,Pullipulikalum Aattinkuttiyum item dance,Pullipulikalum Aattinkuttiyum sexy,Pullipulikalum Aattinkuttiyum review,Pullipulikalum Aattinkuttiyum cast,Pullipulikalum Aattinkuttiyum torrent,Pullipulikalum Aattinkuttiyum watch,Pullipulikalum Aattinkuttiyum mp3 free download,Pullipulikalum Aattinkuttiyum video song free download,Pullipulikalum Aattinkuttiyum hottest,Pullipulikalum Aattinkuttiyum kiss scene,Pullipulikalum Aattinkuttiyum release date,Pullipulikalum Aattinkuttiyum trailer,Pullipulikalum Aattinkuttiyum video song,Pullipulikalum Aattinkuttiyum poster,Pullipulikalum Aattinkuttiyum images,Pullipulikalum Aattinkuttiyum photos,Pullipulikalum Aattinkuttiyum wallpapers,Pullipulikalum Aattinkuttiyum new malayalam movie,



No comments:

Post a Comment

gallery

Gallery