Gallery

Gallery

Thursday, July 11, 2013

സിനിമയുടെ ത്രില്ല് :sama asif ali

സിനിമയുടെ ത്രില്ല് :sama asif ali

മാസത്തില്‍ ഒരു സിനിമ കഷ്ടിച്ച കണ്ടിരുന്ന കണ്ണൂരുകാരി സമ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തീയേറ്ററില്‍ പോയി കണ്ടത് അഞ്ചിലേറെ സിനിമകള്‍. കേട്ടറിഞ്ഞു മാത്രമുള്ള സിനിമയെയും വായിച്ചു മാത്രം അറിഞ്ഞ ഇടുക്കി എന്ന ജില്ലയെയും ഇപ്പോള്‍ അടുത്തറിയാന്‍ തുടങ്ങി സമ ആസിഫ് അലി. സ്വകാര്യത എന്നത് സ്വപ്നമായി മാത്രം നിലനില്‍ക്കുന്ന ഒരു സിനിമാ സിനിമാ നടന്‍റെ ജീവിതത്തിലെ വെല്ലുവിളിയും അറിഞ്ഞു തുടങ്ങി. വെള്ളിത്തിരയിലെ യുവതാരത്തിന്‍റെ ഭാര്യയെന്ന പദവി തന്നില്‍ വരുത്തിയ മാറ്റങ്ങള്‍് ഒാര്‍ത്തെടുക്കുകയാണ് ആസിഫ് അലിയുടെ ഭാര്യ സമ. ഇടുക്കിയുടെ പുതിയ മരുമകളുടെ വിശേഷങ്ങളിലേക്ക്....

സിനിമയോ, എനിക്കൊന്നും അറിഞ്ഞു കൂടാ....    
എല്‍എല്‍ബി എന്ന സ്വപ്നം സമയുടെ മനസില്‍ കിടന്ന് തളിര്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പക്ഷേ ഏകമകളെ വക്കീല്‍ ജോലിക്കയക്കാന്‍ ധര്യൈമില്ലാതിരുന്ന ബാപ്പ മകളെ അയച്ചത് കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ ബിബിഎമ്മിന്. സമയുടെ അഭിഭാഷക സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ പുതു ജീവന്‍ നല്‍കിയത് ആസിഫ് തന്നെയാണ്. ഇടുക്കിയുടെ സ്വന്തം താരം ജീവിതത്തില്‍ തുണയായി എത്തിയതോടെ സമ ആ വലിയ തീരുമാനമെടുത്തു. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ബിബിഎ പഠന പാതി വഴിയില്‍ അവസാനിപ്പിച്ചു. അധികം വൈകാതെ തന്നെ എല്‍എല്‍ബി പഠനത്തിന് ചേരാനൊരുങ്ങുകയാണ് സമ. 

സിനിമയെക്കുറിച്ച് ഒന്നും ചോദിക്കലേ്ല..എനിക്കൊന്നും അറിഞ്ഞുകൂടാ...സിനിമയെ ജീവിതമായി കാണുന്ന ആസിഫിനോട് നവവധു ആദ്യം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ. പക്ഷേ ഇനി തനിക്കറിയാത്ത സിനിമയെ കുറച്ച് പഠിക്കണമെന്ന ആഗ്രഹമുണ്ട് സമയ്ക്കിപ്പോള്‍. തിയേറ്ററില്‍ പോയി കണ്ട സിനിമകള്‍ കുറവാണെങ്കിലും ഇപ്പോള്‍ ആസിഫിന്‍റെ മുഴുവന്‍ സിനിമകളും കണ്ടു കഴിഞ്ഞു. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വേഷം എന്നതിന് ഒന്നേ ഉള്ളൂ ഉത്തരം. കഥ പറയുന്പോള്‍ എന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസിന്‍റെ ഭര്‍ത്താവായി അഭിനയിച്ച വേഷം. ഭാര്യയുടെ നല്ല സുഹൃത്ത്...പക്വതയുള്ള ഭര്‍ത്താവ്...ജീവിത്തിലും അങ്ങനെ തന്നെയാകണമേ എന്നാണ് പ്രാര്‍ഥന..ആസിഫിന്‍റെ ഇഷ്ടപ്പെടാത്ത വേഷങ്ങളും കുറച്ചുണ്ടെന്ന് സമ. ഒര്‍ഡിനറിയിലെയും ൠതുവിലെയും അപൂര്‍വ്‌വ രാഗത്തിലെയുമെല്ലാം കഥാപാത്രങ്ങള്‍ അതില്‍ പെടും. ഭര്‍ത്താവിനെ ക്രൂര വേഷത്തില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് തന്നെ കാരണം.

ഭാഷയുടെ പോര്...    
ഇടുക്കിയുടെ ഭാഗമായ മലബാറുകാരിയോട് എന്താണ് വെല്ലുവിളി എന്നു ചോദിച്ചാല്‍ മറുപടി ഉടന്‍ തന്നെ വരും, ഭാഷ!. വൈകുന്നേരങ്ങളില്‍ തൊടുപുഴയിലെ വീട്ടില്‍ എല്ലാവരും കൂടി സംസാരിച്ചു സമയം നീക്കും. പക്ഷേ സമയുടെ കണ്ണൂര്‍ മലയാളവും ആസിഫിന്‍റെ മാതാപിതാക്കളുടെ ഇടുക്കി മലയാളവും പരസ്പരം പോരടിക്കും. പരസ്പരം പല വാക്കുകളും മനസിലാകാതെ വാ പൊളിച്ചു നില്‍ക്കുന്നവര്‍ക്കിടയില്‍ പരിഭാഷകന്‍റെ റോള്‍ ഏറ്റെടുക്കുന്നത് ആസിഫ് തന്നെയാണ്. 

കപ്പ ബിരിയാണി സൂപ്പര്‍     
പാചകത്തെ നാളിതു വരെ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞിട്ടില്ല സമയ്ക്ക്. പക്ഷേ ഇടുക്കിയിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഇവിടുത്ത ഭക്ഷണത്തോടുള്ള പ്രിയം മൂത്തു. കപ്പബിരിയാണിയാണ് ആദ്യം ആകര്‍ഷിച്ചത്. പിന്നെ പാചക പഠനവും ആരംഭിച്ചു. മരുമകള്‍ക്ക് പാചക വിദ്യകള്‍ പറഞ്ഞ് നല്‍കുന്നത് ആസിഫിന്‍റെ ഉമ്മ തന്നെ.. 

ഇടുക്കിയെ ചുറ്റണം    
വിവാഹത്തിന് ശേഷമുള്ള ആസിഫ്- സമ ദന്പതികളുടെ ആദ്യ ദീര്‍ഘ ദൂര യാത്ര ഗോവയ്ക്കായിരുന്നു. കൂടെ നടന്‍ ലാലും കുടുംബവും ചേര്‍ന്നപ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രകളിലൊന്നായി മാറി അതെന്ന് സമ പറയുന്നു. ചെന്നൈയില്‍ ഷൂട്ടിങിന്‍റെ തിരക്കില്‍ നിന്നും ആസിഫ് മടങ്ങിയെത്തിയതിനു ശേഷം ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊയി കാണണമെന്നാണ് ആഗ്രഹം. ഇതുവരെ കുട്ടിക്കാനത്തും തൊമ്മന്‍കുത്തിലും മാത്രമേ പോകാന്‍ കഴിഞ്ഞുള്ളൂ. അവിടുത്തെ ദൃശ്യഭംഗി കണ്ടപ്പോള്‍ തുടങ്ങിയതാണ് ഇടുക്കി മുഴുവന്‍ ചുറ്റിക്കാണാനുള്ള ആഗ്രഹം. - സമ പറഞ്ഞു നിര്‍ത്തി.

No comments:

Post a Comment

gallery

Gallery