നൈല പുണ്യാളന്‍റെ നായിക
naila |
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്തു ജയസൂര്യ നിര്‍മിക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസില്‍ നായികയാവാന്‍ നൈലയെത്തുന്നു. സലിം അഹമ്മദിന്‍റെ കുഞ്ഞനന്തന്‍റെ കടയില്‍ മമ്മൂട്ടിയുടെ നായികവേഷത്തിനു ശേഷം വീണ്ടും മലയാളത്തിലെത്തുകയാണു നൈല.
ദുബായ്‌യില്‍ കേള്‍വിക്കാരുടെ ഇഷ്ടജോക്കിയെന്ന നിലയില്‍ നിന്നു ജയസൂര്യയുടെ നായികവേഷം കിട്ടുന്നതോടെ മലയാള സിനിമയിലെ പ്രിയനായികപ്പട്ടം കൂടി തട്ടിയെ ടുത്തേക്കും നൈല. ‘കുഞ്ഞനന്തന്‍റെ കടയില്‍ നാടന്‍ വേഷത്തിലാണു നൈല.
പുണ്യാളനില്‍ അങ്ങനെയല്ല. തനി തൃശൂര്‍ക്കാരനായ ജോയ് താക്കോല്‍ക്കാരന്‍റെ കോട്ടയംകാരിയായ മോഡേണ്‍ ഭാര്യയാണിതില്‍ നൈല. രസകരവും ഏറെ ഇഴയടുപ്പവുമുള്ള കുടുംബബന്ധമാണ് ഇവര്‍ക്കിടയിലുള്ളത്. വീട്ടുമുറ്റത്തു നിര്‍ത്തിയ സ്കൂട്ടറില്‍ പാതിരാത്രി കഴിഞ്ഞാല്‍ തൃശൂര്‍ റൗണ്ട് ചുറ്റിയടിക്കണമെന്നു തോന്നാ റുള്ള ദന്പതികള്‍. ടെലികോം സെക്ടറില്‍ ജോലി ചെയ്‌യുന്ന മോഡേണ്‍ കാരക്ടര്‍ നൈലയുടെ തനതു ഭാവത്തിനിണങ്ങുമെന്നു സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു.
തൃശൂരിന്‍റെ പശ്ചാത്തലത്തില്‍ രസിപ്പിക്കുന്ന കഥ പറയുന്ന ചിത്രം നിര്‍മിക്കുന്നത് നടന്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ്. ചിങ്ങം ഒന്നിനു തൃശൂരില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ രചന നാരായണന്‍കുട്ടി, അജു വര്‍ഗീസ്, ടി.ജി.രവി, മാള അരവിന്ദന്‍, സുനില്‍ സുഖദ, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍ തുടങ്ങിയ താരനിരയുണ്ട്. പുണ്യാളനില്‍ കൂടി നായികയാവുന്നതോടെ നൈല മലയാളത്തില്‍ പക്വതയുള്ള മുഖഭാവമുള്ള നായികയാവുമെന്നുറപ്പ്.

No comments:
Post a Comment