Gallery

Gallery

Friday, July 19, 2013

ആശാ ബ്ളാക്ക്, അര്‍ജുന്‍ ലാല്‍ നായകനാകുന്നു

ആശാ ബ്ളാക്ക്, അര്‍ജുന്‍ ലാല്‍ നായകനാകുന്നു




തന്മാത്ര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാലതാരം അര്‍ജുന്‍ ലാല്‍ നായകനാകുന്നു. ജോണ്‍ റോബിന്‍സണ്‍ സ്വതന്ത്ര സംവിധായകനാ കുന്ന ആശാ ബ്ളാക്ക് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ ലാല്‍ നായക വേഷത്തിലെത്തുന്നത്. കൗമാരക്കാരായ ആശയുടെയും രോഹിതിന്‍റെയും പ്രണയം പ്രമേയമാക്കിയ ചിത്രത്തില്‍ അര്‍ജുന്‍റെ നായിക പുതുമുഖമാണ്.

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം ശരത്കുമാര്‍ നായകതുല്യ വേഷത്തി ലെത്തുന്നു. മനോജ് കെ.ജയന്‍, ജോയി മാത്യു ഭഗത്, കോട്ടയം നസീര്‍ തുടങ്ങി യവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോണ്‍ റോബിന്‍സണ്‍ കഥയും തിരക്കഥയുമൊരുക്കിയ ചിത്രത്തിന് കണ്‍മണി രാജാമുഹമ്മദ്, കൃഷ്ണ ഭാസ്കര്‍ മംഗലശേരി, ഏബ്രഹാം ജോസഫ്, ഹരി വിശ്വനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്.

മൂന്നു ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ ഡല്‍ഹിയും ബാംഗ്ലൂരും കൊച്ചിയുമാണ്. നിമിത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബിന്ദു ജോണ്‍ വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു എം. പി. ദിന്‍നാഥ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം നല്‍കുന്നത്- ജെസിന്‍ ജോര്‍ജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, ഛായാഗ്രഹണം- ആല്‍ബി ആന്‍റണി, എഡിറ്റിങ്- നിഖില്‍ വേണു. കോസ്റ്റ്യൂം- സുനിത പ്രശാന്ത്. മേക്കപ്പ്- രഞ്ജിത് അന്പാടി, അസോസിയേറ്റ് ഡയറക്ടര്‍- കുടമാളൂര്‍ രാജാജി. സഹ സംവിധായകര്‍- ഏബ്രഹാം ജോസഫ്, സുരേഷ് ഇളന്പല്‍, അരവിന്ദ് ആചാരി. പിആര്‍ഒ- എ. എസ് ദിനേശ്.

ഒരു ദശകത്തിലേറെയായി സിനിമാലോകത്തുള്ള ജോണ്‍ റോബിന്‍സണ്‍ സംവിധായകന്‍ മേജര്‍ രവി, തമിഴ്, ഹിന്ദി സംവിധായകന്‍ കെ. എസ് ആദിയമ്മാന്‍ എന്നിവരുടെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം,  ഹിന്ദി, തമിഴ് കൂടാതെ തെലുങ്ക് തുടങ്ങി പല ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായ ജോണ്‍ റോബിന്‍സണ്‍ പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

No comments:

Post a Comment

gallery

Gallery