Gallery

Gallery

Monday, July 15, 2013

Ore Nyabagam, a romantic film starring newcomers, is set to become the world's first 2D HFR (high frame rate) film. HFR films use a higher frame rate, 48 or even 60 frames per second, while normal films use 24 frames per second

ലോകത്തിലെ ആദ്യ 2ഡി എച്ച്എഫ്ആര്‍ ചിത്രം തമിഴില്‍

ചെന്നൈ: ലോകത്തിലെ ആദ്യ 2ഡി എച്ച്എഫ്ആര്‍ ( ഹൈ ഫ്രെയിം റേറ്റ്) ചിത്രം ഒരുങ്ങുന്നത് തമിഴില്‍. വിഘ്‌നരാജന്‍ സംവിധാനം ചെയ്യുന്ന ഒരേ ഞാബഗം എന്ന ചിത്രത്തിലാണ് ലോകത്തില്‍ ആദ്യമായി 2D HFR സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സാധാരണ ചിത്രങ്ങളില്‍ ഒരു സെക്കന്റില്‍ 24 ഫ്രെയിമുകളാണ് ഉള്ളത്. എന്നാല്‍ 2ഡി എച്ച്എഫ്ആര്‍ ല്‍ ഒരു സെക്കന്റില്‍ 48 ഫ്രെയിമുകളാണ് ഉള്ളത്. 2012 ല്‍ പുറത്തിറങ്ങിയ പീറ്റര്‍ ജാക്‌സന്റെ ദ ഹോബിറ്റ് ആന്‍ അണ്‍ എക്‌സ്‌പെക്റ്റഡ് ജേര്‍ണി എന്ന ചിത്രത്തില്‍ 3D HFR സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. സാധാരണ ചിത്രങ്ങളില്‍ ഉണ്ടാകുന്ന അവ്യക്തത ഒഴിവാക്കാന്‍ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ സാധിയ്ക്കും. ചിത്രത്തിനായി റെഡ് എപ്പിക്ക് ക്യാമറയാണ് ഉപയോഗിക്കുന്നത്. സിനിമയുടെ ഡിജിറ്റല്‍ ഡിസൈനറായ ബാലാജി ഗോപാല്‍ ആണ് 2ഡി എച്ച്എഫ്ആര്‍ എന്ന ആശയം ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രയോജനപ്പെടുത്താം എന്ന് സംവിധായകനോട് പറഞ്ഞത്. നവാഗതനായ എഡ്വിന്‍ സാകായി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രകാശ് രാജിന്റെ സിനിമാ നിര്‍മ്മാണസംരംഭത്തിലെ രാധാമോഹന്റെയും വിജിയുടെയും സഹായി ആയിരുന്നു വിഘ്‌നേഷ്. വളരെ ചെലവ് കൂടിയ സാങ്കേതിക വിദ്യയാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. സാധാരണ ചിത്രങ്ങള്‍ സൂക്ഷിക്കുന്നതിനെക്കാള്‍ മൂന്ന് മടങ്ങ് വലിയ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയൂ എന്നും സംവിധായകന്‍ പറഞ്ഞു.


Ore Nyabagam

tags: Ore Nyabagam tamil movie,Ore Nyabagamwatch online,Ore Nyabagamfree download,Ore Nyabagam hot song,Ore Nyabagam item dance,Ore Nyabagam sexy,Ore Nyabagam review,Ore Nyabagam cast,Ore Nyabagam torrent,Ore Nyabagam watch,Ore Nyabagam mp3 free download,Ore Nyabagam video song free download,Ore Nyabagam hottest,Ore Nyabagam kiss scene,Ore Nyabagam release date,Ore Nyabagam trailer,Ore Nyabagam video song,Ore Nyabagam poster,Ore Nyabagam images,Ore Nyabagam photos,Ore Nyabagam wallpapers,Ore Nyabagam new tamil movie,

No comments:

Post a Comment

gallery

Gallery