നയന്‍താര ഗര്‍ഭിണിയല്ല ?
നയന്‍താര വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന അനാമിക. ബോളിവുഡിലെ ഏറെ പ്രശംസകള്‍ നേടിയ കഹാനിയെന്ന ചിത്രമാണ് അനാമികയെന്ന പേരില്‍ തമിഴിലും തെലുങ്കിലുമായി തയ്യാറാകുന്നത്. കഹാനിയിലെ അഭിനയത്തിന് നടി വിദ്യാ ബാലന് ഏറെ പുരസ്‌കാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ചിത്രത്തില്‍ കാണാതായ ഭര്‍ത്താവിനെത്തേടിയെത്തുന്ന ഗര്‍ഭിണിയായ യുവതിയുടെ വേഷത്തിലാണ് വിദ്യ അഭിനയിച്ചിരുന്നത്. കഹാനിയിലെ കഥയും ഏതാണ്ട് ഇതൊക്കെത്തന്നെയാണ്. പക്ഷേ തെന്നിന്ത്യയുടെ ടേസ്റ്റിനനുസരിച്ച് കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ ശേഖര്‍ കമ്മൂല നേരത്തേ വ്യക്തമാക്കിയിരുന്നു. കഹാനിയില്‍ വിദ്യ ഗര്‍ഭിണിയുടെ വേഷമിട്ടാണ് എത്തിയിരുന്നതെങ്കില്‍ അനാമികയില്‍ നയന്‍താര ഗര്‍ഭിണിയല്ലെന്നാണ് കേള്‍ക്കുന്നത്. പക്ഷേ കഹാനിയുടെ കഥാസന്ദര്‍ഭങ്ങളേക്കാള്‍ ഒട്ടും മോശമല്ല അനാമികയിലേതെന്നും കേള്‍ക്കുന്നു. നയന്‍താര ആദ്യം നടി അനുഷ്‌കയെയായിരുന്നു ശേഖര്‍ അനാമികയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ ഒടുക്കം ആ റോള്‍ നയന്‍താരയുടെ കൈകളിലെത്തുകയായിരുന്നു. തെന്നിന്ത്യയില്‍ വലിയൊരു തിരിച്ചുവരവിനൊരുങ്ങുന്ന നയന്‍താരയ്ക്ക് ഈ ചിത്രം വലിയ സഹായമാകുമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും ചിത്രത്തില്‍ ശേഖര്‍ എന്തെല്ലാം സര്‍പ്രൈസുകളാണ് ഒളിച്ചുവച്ചിരിക്കുന്നതെന്നറിയാന്‍ അടുത്ത ദസറ വരെ കാത്തിരിക്കണം. ദസറ റിലീസായിട്ടാണ് ചിത്രം ഇറങ്ങാന്‍ പോകുന്നത്.
No comments:
Post a Comment