സരിതയുടെ ചെലവില്‍ നടിയുടെ വിമാനയാത്ര അന്വേഷിക്കും
തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടി ഊര്‍മിളാ ഉണ്ണിയുടെ മകളും യുവനടിയുമായ ഉത്തരാ ഉണ്ണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സോളാര്‍ തട്ടിപ്പിലെ മുഖ്യ പ്രതികളായ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും ഒപ്പം അവരുടെ ചെലവില്‍ ചെന്നൈയിലേക്ക് നടി നടത്തിയ വിമാന യാത്രയുടെ രേഖകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ടീം സോളാറിന്റെ ചില പരസ്യങ്ങളിലും ഉത്തര അഭിനയിച്ചിരുന്നു. സോളാര്‍ കമ്പനിയുടെ ബ്രാന്റ് അംബാസഡറായി തിരഞ്ഞെടുത്തെന്നും എംഡി ആര്‍ബിനായര്‍ക്കും ലക്ഷ്മിക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും ഉത്തര കഴിഞ്ഞ ആഗസ്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയിരുന്നു. സരിതയുടെ തട്ടിപ്പില്‍ ഉത്തര പങ്കാളിയാണോ എന്നും ചെന്നൈയില്‍ പോയത് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരയെങ്കിലും കാണാനായിരുന്നുവോ എന്നുമാകും പൊലീസ് പ്രധാനമായും അന്വേഷിക്കുക. മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇടവപ്പാതി' എന്ന ചിത്രത്തിലാണ് ഉത്തരാ ഉണ്ണി അഭിനയിച്ചത്. ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചിത്രം മുടങ്ങുകയായിരുന്നു. തമിഴില്‍ സാമാന്യം തിരക്കുള്ള നടിയാണ് ഉത്തര. അതേസമയം, സോളാര്‍ തട്ടിപ്പ് പുറത്തുവന്നയുടന്‍ ടീം സോളാറിന്റെ പരസ്യത്തില്‍ ഉത്തര അഭിനയിച്ചിരുന്നു എന്ന് കുടംബാംഗങ്ങള്‍ അറിയിച്ചിരുന്നു. സരിതയ്ക്കും ബിജുവിനും ഒപ്പം വിമാനയാത്ര നടത്തിയത് മോഡലിംങ്ങിനായി മാത്രമാണെന്ന അമ്മ ഊര്‍മിളാ ഉണ്ണി പ്രതികരിച്ചു.

No comments:
Post a Comment