Gallery

Gallery

Thursday, July 11, 2013

Mallika Sherawat to be arrested?

അശ്ലീലനൃത്തം; മല്ലിക ഷെരാവത്തിന് വാറണ്ട്




മുംബൈ: ബോളിവുഡിലെ ഗ്ലാമര്‍ സുന്ദരി മല്ലിക ഷെരാവത്തിനെതിരെ അറസ്റ്റ് വാറണ്ട്. അശ്ലീലനൃത്തം നടത്തിയ താരത്തിനെതിരെ വഡോദര ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആഗസ്ത് 19 ന് മുമ്പായി കോടതിക്ക് മുന്നില്‍ ഹാജരായില്ലെങ്കില്‍ മല്ലികയെ അറസ്റ്റ് ചെയ്യും. മുംബൈയിലെ ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ അശ്ലീലനൃത്തം ചെയ്തതിനാണ് ബോളിവുഡ് സുന്ദരിക്കെതിരെ പരാതിയുമായി നരേന്ദ്ര തിവാരി കോടതിയിലെത്തിയത്. ബറോഡ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടാണ് ഇയാള്‍. 2006 ഡിസംബര്‍ 31 ന് മുംബൈയിലെ മുംബൈയിലെ ന്യൂ ഇയര്‍ പാര്‍ട്ടിയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഷെരാവത്തിന്റെ പ്രകടനം ടി വിയില്‍ കണ്ടാണ് തിവാരി കോടതിയെ സമീപിച്ചത്. ഷെരാവത്തിനെയും പഞ്ച നക്ഷത്ര ഹോട്ടലുടമയെയും പ്രതിചേര്‍ത്തായിരുന്നു ഇയാളുടെ പരാതി. ശനിയാഴ്ച ഹാജരാകണമെന്ന് കാണിച്ച് കോടതി മല്ലിക ഷെരാവത്തിന് നോട്ടീസ് അയച്ചിരുന്നു. മുന്‍പും നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും കോടതിയില്‍ ഹാജരാകാന്‍ താരം തയ്യാറായിരുന്നില്ല. കേസില്‍ ഹാജരാകാനുള്ള നോട്ടീസ് തള്ളിക്കളയണമെന്ന് കാണിച്ച് മല്ലിക ഷെരാവത് നേരത്തെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് വഡോദര ജില്ലാ കോടതി താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

No comments:

Post a Comment

gallery

Gallery