Gallery

Gallery

Tuesday, July 23, 2013

managers for malayalam actress latest

മലയാളത്തില്‍ നായികമാര്‍ക്കു മാനേജരോ?




സിനിമാലോകം മുഖം ചുളിച്ച ഇൗ ചോദ്യത്തില്‍നിന്നാണു മലയാള സിനിമയിലെ സെലിബ്രിറ്റി മാനേജ്‌മെന്‍റ് ലോകത്തു വിവേക് രാമദേവന്‍ എന്ന പാലക്കാട്ടുകാരന്‍ സ്വന്തം ഇടം കണ്ടെത്തിയത്. തെന്നിന്ത്യന്‍ സിനിമയിലെ പത്തിലേറെ നായികമാരുടെ മാനേജരാണിന്നു വിവേക്. മാര്‍ക്കറ്റിങ്ങില്‍ എംബിഎ നേടിയശേഷം വിവേക് സ്വയം തിരഞ്ഞെടുത്ത ജോലിയാണിത്. കാവ്യാ മാധവന്‍, ശ്വേതാ മേനോന്‍, പത്മപ്രിയ, ശ്രിയ ശരണ്‍, ലക്ഷ്മി ശര്‍മ, പൂനം ബജ്‌വ, ശ്രിത ശിവദാസ്, ചാര്‍മി...  വിവേകിന്‍റെ കന്പനിയായ കാറ്റലിസ്റ്റ് ചുമതല നിര്‍വഹിക്കുന്ന നടിമാരുടെ പട്ടിക നീളുകയാണ്.

എന്താണ് മാനേജരുടെ ജോലി?           
ഒരു ആര്‍ട്ടിസ്റ്റ്. അത് ഏതു മേഖലയിലുള്ളവരായാലും അവരുടെ ടാലന്‍റിലാണു ശ്രദ്ധിക്കുക. അവരുടെ മാര്‍ക്കറ്റിങ് മെച്ചപ്പെടുത്തുക എന്നതാണു മാനേജരുടെ ജോലി. അവരുടെ ബിസിനസ് സാധ്യതകള്‍ വിപുലപ്പെടുത്തുന്നതില്‍ അവര്‍ക്കു കഴിവുണ്ടാകണമെന്നില്ല. ആ ജോലിയാണു ഞാന്‍ ചെയ്‌യുന്നത്. സിനിമയില്‍ വരുന്നവരിലേറെയും യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്തവരാണ്. അവരുടെ മാതാപിതാക്കള്‍ക്കും വലിയ ധാരണയുണ്ടാകില്ല.

ഇൗ രംഗത്തെ നമ്മുടെ പരിചയസന്പത്ത് അവര്‍ക്കായി ഉപയോഗിക്കുന്നു. ഒരു കഥ കേട്ടാല്‍ വിജയസാധ്യതയും പരാജയസാധ്യതയും നമ്മള്‍ ബോധ്യപ്പെടുത്തും. സിനിമ നിര്‍മിക്കുന്ന കന്പനി, സംവിധായകന്‍ എന്നിവരെക്കുറിച്ചും ഐഡിയ നല്‍കും. സിനിമാതാരങ്ങളുടെ മാത്രമല്ല മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്.

എങ്ങനെയാണ് ഇൗ രംഗത്തു വന്നത്?           
സെലിബ്രിറ്റി മാനേജ്‌മെന്‍റിന്‍റെ ഉപജ്ഞാതാവ് എെഎംജിയുടെ പീറ്റര്‍ മെക്കോര്‍ മാക്കാണ്. അദ്ദേഹം ഹോളിവുഡില്‍ അതൊരു സംഭവമാക്കി. അദ്ദേഹത്തെ ഞാന്‍ മനസ്സില്‍ മാതൃകയാക്കി. തൊണ്ണൂറുകളില്‍ മാര്‍ക്ക് മസ്കരനായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കു വേണ്ടി നടത്തിയ ബ്രാന്‍ഡിങ് എന്നെ ആവേശം കൊള്ളിച്ചു. തുടക്കത്തില്‍ എന്നെ വിശ്വസിക്കാന്‍ ആളുകള്‍ മടിച്ചു. കാരണം എനിക്കു സിനിമയുമായി ബന്ധമില്ലല്ലോ? പത്മപ്രിയയുടെ പേര് ആദ്യ സിനിമയായ കാഴ്ചയിലേക്കു നിര്‍ദേശിച്ചതു ഞാനാണ്. പത്മപ്രിയയുടെ മാനേജരായാണു തുടക്കം. കാവ്യയുടെ പരസ്യങ്ങളുടെ കണ്‍സല്‍റ്റന്‍റ് ഞാനാണ്. പരസ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ക്കു തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. വാങ്ങേണ്ട പ്രതിഫലം, തിരഞ്ഞെടുക്കേണ്ട ബ്രാന്‍ഡ് എന്നിവയുടെ കാര്യത്തില്‍ താരത്തിനു നിശ്ചയമുണ്ടാകണമെന്നില്ല. ഇന്നു കാവ്യ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രോഡക്ട്സ് എന്‍ഡോഴ്സ് ചെയ്‌യുന്ന താരമാണ്.

മാനേജര്‍ നടിമാരുടെ പ്രതിഫലം കൂട്ടുന്നുവെന്നാണു നിര്‍മാതാക്കളുടെ ആരോപണം ?           
അതൊരിക്കലും ശരിയല്ല. ഡിമാന്‍ഡില്ലാത്ത ആര്‍ട്ടിസ്റ്റിന് ഏതു മാനേജര്‍ വിചാരിച്ചാലും പ്രതിഫലം കൂട്ടാനാകില്ല. എല്ലാ താരത്തിനും ഒരു നിശ്ചിത പ്രതിഫലം നിര്‍മാതാക്കള്‍ കണ്ടിട്ടുണ്ട്. ഒരു പ്രൊഡ്യൂസര്‍ ഒരു താരത്തിനു നല്‍കുന്ന തുകയുടെ ഒരു ചെറിയ ശതമാനമാണു മാനേജര്‍ക്കു കിട്ടുന്നത്.

No comments:

Post a Comment

gallery

Gallery