പൂവിനു ശേഷം ഒരുനാള്‍ ഇവള്‍ പനിമലര്‍!
വാനോളം പ്രതീക്ഷയിലാണു പാര്‍വതി മേനോന്‍. മലയാളത്തിലാണു തുടക്കമെങ്കിലും, അഭിനയിച്ച വയില്‍ അഞ്ചും മലയാള ചിത്രങ്ങളാണെങ്കിലും തമിഴ് തന്നെയാണു പാര്‍വതിയിലെ അഭിനേത്രിയെ പൂര്‍ണമായി തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ധനുഷിന്‍റെ നായികയായെത്തുന്ന മരിയാന്‍ തിയറ്ററുകളിലെത്തിയപ്പോള്‍ പ്രതീക്ഷകള്‍ ഉയരുന്നതു സ്വാഭാവികം. ചിത്രത്തിലെ പനിമലര്‍ എന്ന കഥാപാത്രം മുന്‍സിനിമകളെപ്പോലെത്തന്നെ അംഗീകാരങ്ങള്‍ നേടും എന്നു തന്നെയാണു കോളിവുഡിന്‍റെയും പ്രതീക്ഷ.
2008ല്‍ പുറത്തിറങ്ങിയ പൂ ആണു പാര്‍വതിയെ തമിഴില്‍ പ്രശസ്തയാക്കിയത്. ചിത്രത്തിലെ മാരി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനു പാര്‍വതിക്കു ലഭിച്ചതു മികച്ച തമിഴ് നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് അടക്കം നാല് അവാര്‍ഡുകള്‍. അംഗീകാരങ്ങള്‍ ലഭിചെ്ചങ്കിലും അതിനു ശേഷം ഒരു തമിഴ് ചിത്രം ലഭിക്കുന്നതു പിന്നെ ഇക്കൊല്ലമാണ്. ചെന്നൈയില്‍ ഒരു നാള്‍ എന്ന ചിത്രത്തിലെ അദിതിയെ അവതരിപ്പിച്ചതിനും കിട്ടി മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്. അതിനു ശേഷമാണ് ഇക്കൊല്ലം തന്നെ മരിയാന്‍ ഇറങ്ങുന്നത്. സ്ഥിരം തമിഴ് നടിമാരില്‍ നിന്നു വ്യത്യസ്തയായി അഭിനയശേഷി തെളിയിച്ചുകഴിഞ്ഞിട്ടുണ്ട് പാര്‍വതി എന്നതുകൊണ്ടുതന്നെയാണു ചിത്രത്തെക്കുറിച്ചു തമിഴകത്തിനും മലയാളത്തിനും ഏറെ പ്രതീക്ഷ.
2006 മുതല്‍ സിനിമാരംഗത്തുള്ള പാര്‍വതി മേനോന്‍ കോഴിക്കോട് സ്വദേശിയാണ്. പി. വിനോദ് കുമാറിന്‍റെയും ടി.കെ. ഉഷാകുമാരിയുടെയും മകള്‍. പാര്‍വതിയുടെ സ്കൂള്‍ പഠനകാലത്തു തന്നെ കുടുംബം തിരുവനന്തപുരത്തേക്കു മാറി. പിന്നീട് അവിടെ യായിരുന്നു പഠനം. ഭരതനാട്യം നര്‍ത്തകി കൂടിയായ പാര്‍വതി ബിഎ ഇംഗ്ളിഷ് പഠനത്തിനു ശേഷം ഇപ്പോള്‍ ഡിസ്റ്റന്‍ഡ് എജ്യുക്കേഷനില്‍ എംഎയ്ക്കു പഠിക്കുന്നു. ഒരു ടെലിവിഷന്‍ ചാനലില്‍ ഫോണ്‍ ഇന്‍ സംഗീതപരിപാടിയുടെ അവതാരകയായിരുന്നു പാര്‍വതി. 2006 ല്‍ ഇറങ്ങിയ ഒൗട്ട് ഓഫ് സിലബസ് എന്ന മലയാളചിത്രത്തിലൂടെയാണു സിനിമാപ്രവേശം. ഇതുവരെ അഞ്ചു മലയാള ചിത്രങ്ങളിലും നാലു കന്നഡ ചിത്രങ്ങളിലും ഭരത് ബാല സംവിധാനം ചെയ്ത മരിയാന്‍ അടക്കം മൂന്നു തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ സിറ്റി ഓഫ് ഗോഡ് ആണ് ഏറ്റവും പുതിയ മലയാളചിത്രം.
തമിഴില്‍ പാര്‍വതിയുടെ ആദ്യചിത്രമായിരുന്നു പൂ. ശ്രീകാന്ത് ആയിരുന്നു നായകന്‍. ആദ്യചിത്രമായിട്ടുകൂടി മികച്ച നടിക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചതോടെ തമിഴകം ഏറെ ശ്രദ്ധിച്ചു പാര്‍വതിയെ. വിജയലക്ഷ്മി സിങ്ങിന്‍റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ മാലെ ബറാലി മഞ്ജു ഇറാലി എന്ന കന്നഡചിത്രത്തില്‍ സ്വന്തമായി ശബ്ദം നല്‍കുകയും ചെയ്തു. ഒൗട്ട് ഓഫ് സിലബസ്, നോട്ട്ബുക്ക്, വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നിവയാണു പാര്‍വതിയുടെ മലയാള ചിത്രങ്ങള്‍. 2007 ല്‍ ഇറങ്ങിയ ആദ്യ കന്നഡ ചിത്രം മിലാന സൂപ്പര്‍ഹിറ്റായിരുന്നു. ആയിരം ദിവസം വരെ ചിത്രം ഓടിയ തിയറ്ററുകളുണ്ട്. മാലെ ബറാലി മഞ്ജു ഇറാലി, പൃഥ്വി, അന്തര്‍ ബാഹര്‍ എന്നിവയാണു മറ്റു കന്നഡ ചിത്രങ്ങള്‍. തമിഴില്‍ പൂ, ചെന്നെയില്‍ ഒരുനാള്‍, മാരിയന്‍.

No comments:
Post a Comment