Gallery

Gallery

Friday, July 19, 2013

വെറും വേഷമല്ല, ഒറിജിനല്‍ കര്‍ഷകന്‍

വെറും വേഷമല്ല, ഒറിജിനല്‍ കര്‍ഷകന്‍




പെട്ടന്നു മുന്നില്‍ കണ്ട സൂപ്പര്‍ താരത്തിന്‍റെ ഫോട്ടെയെ ടുക്കാന്‍ ടച്ച് സ്ക്രീനില്‍ കിടന്ന് തപ്പി ബുദ്ധിമിട്ടുന്നതുകണ്ട് മമ്മൂട്ടി ആരാധാകന്‍റെ കയ്‌യില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. ചേര്‍ന്നുനിന്നോളാന്‍ പറഞ്ഞു. എന്നിട്ട് മമ്മൂട്ടി തന്നെ ആ മൊബൈലില്‍ രണ്ടുപേരും ചേര്‍ന്നുള്ള ഫോട്ടോയെടുത്തു. കാലില്‍ നിറയെ പാടത്തെ കറുത്ത ചേറു പുരണ്ടിരുന്നിട്ടും ആരാധകന്‍റെ ആഗ്രഹം നടത്തിയിട്ടെയുള്ളു കാല്‍കഴുകല്‍. 

സൂപ്പര്‍ സ്റ്റാറിന്‍റെ വരവ് അധികമാരും അറിഞ്ഞിരുന്നില്ല. വളരെ അടുത്തചിലരെ മാത്രം അറിയിച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹവും നിര്‍ദേശിച്ചിരുന്നത്. ആര്‍പ്പൂക്കരയയിലെ മണിയന്പറന്പ് ജംക്ഷനില്‍ രാവിലെ എട്ടുമണിയോടെ ചാനല്‍ക്യാമറകള്‍ പതിവില്ലാതെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ക്ക് വിവരം കിട്ടുന്നത്. അതും ആരോ വിഎെപി വരുന്നുണ്ടെന്ന് മാത്രം. ഒരു ബോട്ട് ആരെയോ കാത്തു കിടക്കുന്നുണ്ടായിരുന്നു എന്നൊരു സംശയവും നാട്ടുകാര്‍ പങ്കിട്ടു.

സമയം ഒന്‍പത് കഴിഞ്ഞപ്പോള്‍ വെള്ള റേയ്ഞ്ച് റോവര്‍ ബോട്ടിനോട് ചേര്‍ന്നു നിന്നു. ഇരകിട്ടിയപോലെ ക്യാമറകള്‍ കാറിന്‍റെ ഡോറിലേക്ക് സൂം ചെയ്തു. മുന്‍ഡോര്‍ തുറന്നിറങ്ങയത് സാക്ഷാല്‍ മമ്മൂട്ടി. വെള്ളമുണ്ടും ചെറുചാരനിറത്തില്‍ ഷര്‍ട്ടും. പിന്നെ ഗാംഭീര്യം നിറയ്ക്കുന്ന കൂളിങ് ഗ്ലാസും.  നേരെ ബോട്ടിലേക്ക്. മാധ്യമ പ്രവര്‍ത്തരും ചേര്‍ന്ന് കൃഷി സ്ഥലത്തേക്ക്. 45 മിനിട്ട് ബോട്ടുയാത്രയിലും ക്യാമറകള്‍ വിട്ടില്ല. പെണ്ണാര്‍ തോടിലെ ഇരുകരയിലും നിന്ന് പെട്ടന്നു മമ്മൂട്ടിയെ അടുത്തുകണ്ടപ്പോള്‍ ‘അയേ്‌യാ ദാ പോണേ മമ്മൂട്ടി എന്ന് വിളിച്ചു കൂവുന്നുണ്ടാ യിരുന്നു. പാടത്ത് ബോട്ടടുപ്പിക്കുന്പോള്‍ അവിടെയും പെട്ടന്ന് മമ്മൂട്ടിയെ കണ്ട് ഞെട്ടി. ‘ഒടുക്കത്തെ ഗ്ലാമറാണ് കേട്ടോ.. എന്നൊക്കെ ചിലര്‍ വിളിച്ചുപറയുന്നുമുണ്ടായിരുന്നു. ചിരിത്തുണ്ട് കൊണ്ട് മമ്മൂട്ടിയുടെ മറുപടി.

എല്ലാവരും കരുതിയത് പാടത്തേക്കിറങ്ങാതെ എല്ലാം കണ്ടുമടങ്ങുമെന്നാണ്. മുണ്ടുമടക്കി കുത്തി ചെരിപ്പും ഉൗരി വരന്പിലിട്ട് സൂപ്പര്‍ സ്റ്റാര്‍ പാടത്തെ ചെളിയിലേക്ക്... അറച്ചുനിന്ന ക്യാമറകള്‍ കൂടെ ചാടി... മമ്മൂട്ടി നേരെ നടീല്‍ യന്ത്രത്തിലേക്ക്. അപ്പോഴെക്കും സമീപത്തെ വയലുകളില്‍ ഞാര്‍ നട്ടുകൊണ്ടിരുന്ന സ്ത്രീ ജോലിക്കാരും മമ്മൂട്ടിയുടെ അടുക്കലേക്ക്. ചിലര്‍ തൊട്ടുനോക്കിയും ചിലര്‍ ഷേക്ക്ഹാന്‍ഡ് കൊടുത്തും വെള്ളിത്തിരയിലെ സൂപ്പര്‍താരം കണ്‍മുന്നിലെത്തിയത് വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു മിക്കവരും. ഇടയ്ക്ക് ഫോട്ടോഗ്രാഫര്‍ ചോദിച്ചു. കൂളിങ് ഗ്ലാസ് ഉൗരിയാല്‍ കുറച്ചുകൂടി കൃഷിക്കാരനാകും-ഓ അതുവേണ്ട, ഞാന്‍  ഫോട്ടോയ്ക്ക് അങ്ങനെ പോസ് ചെയ്താല്‍ പാടത്തിലിറങ്ങി പോസ് ചെയ്തതുപോലെയാകും.  ഞാന്‍ ഇങ്ങനെയാകുന്നതാണ് നല്ലത്. 

യന്ത്രം ഓടിച്ച് ഞാറു നട്ട മമ്മൂട്ടി കൃഷി രീതിയെക്കുറിച്ച് മാധ്യമങ്ങളോടും ചുറ്റുമുള്ള കര്‍ഷകരോടും വിവരിച്ചു. കര്‍ഷകന്‍റെ വിയര്‍പ്പിന്‍റെ വില ഉണ്ണുന്നവര്‍ അറിയണമെന്നുള്ളതാണ് തന്‍റെ ചിന്ത. ഞാന്‍ കുടുംബവീട്ടില്‍ നട്ട തെങ്ങില്‍ പിടിച്ചുകാണുന്നതിന്‍റെ സന്തോഷം അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. വേറെയും കൃഷിചെയ്‌യുന്നുണ്ട്. ചെന്നൈയിലെ പാടത്ത് പൊന്നി അരിയാണ് വിളയുന്നത്. ഇവിടെ പക്ഷേ നമ്മുടെ യഥാര്‍ഥ മണ്ണിലേക്ക് , പ്രകൃതിയിലേക്ക് മടങ്ങാനാണ് ശ്രമിക്കുന്നത്. -മമ്മൂട്ടി വിവരിച്ചു.

പാടത്തു നിന്നു കയറി നേരെ പോയത്  കൃഷിയ്ക്ക് ചാണകത്തിനായി മാത്രം വാങ്ങിയ അഞ്ചു നാടന്‍ പശുക്കളുടെ അടുക്കലേക്ക്. ശാന്തസ്വഭാവക്കാരായ പശുക്കള്‍ക്കൊപ്പം അല്‍പം സമയം. പിന്നെ ചുറ്റും കൂടിയ ആരാധകരെ കൈവീശിക്കാണിച്ചും ചിരിച്ചും കുറച്ചുനേരം. ഇതെല്ലാം ചിത്രങ്ങളിലാക്കാന്‍ ക്യാമറകളുടെ ഇടിയോടിടി. പിന്നെ എല്ലാവരോടുമായി പറഞ്ഞു. നോയ്ന്പുണ്ട്. അധികം നില്‍ക്കുന്നില്ല. ഇടയ്ക്ക് വരാം. -പിന്നെ ബോട്ടില്‍ കയറി മടക്കം. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക്.

No comments:

Post a Comment

gallery

Gallery