ഇന്ത്യന്‍ നിര്‍മിത എന്‍ജിനിലേക്ക് റെനോ - നിസ്സാന്‍
ഇന്ത്യന്‍ വിപണിക്കായി പുതിയ എന്‍ജിനുകള്‍ വികസിപ്പിക്കാന്‍ റെനോ - നിസ്സാന്‍ സഖ്യം തയാറെടുക്കുന്നു. 2014 - 15 സാന്പത്തിക വര്‍ഷം പുറത്തെത്തുമെന്നു പ്രതീക്ഷിക്കുന്ന ചെറുകാറുകളുടെ പുതിയ ശ്രേണിക്കു വേണ്ടിയാണു ഫ്രഞ്ച് - ജാപ്പനീസ് സഖ്യം പുത്തന്‍ എന്‍ജിനുകളും വികസിപ്പിക്കുക. വാഹന നിര്‍മാണ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റെനോ - നിസ്സാന്‍ സഖ്യം സംയുക്തമായി എന്‍ജിനുകള്‍ വികസിപ്പിക്കുന്നത് ഇതാദ്യമാവും.
നിസ്സാന്‍റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സന്‍റെ ശ്രേണിയിലെ കാറുകളിലും പുതിയ എന്‍ജിനുകള്‍ ഉപയോഗിക്കുമെന്നാണു സൂചന; ഒപ്പം ഇന്ത്യയ്ക്കായി റെനോ വികസിപ്പിക്കുന്ന പുതിയ കാറിനു കരുത്തേകുന്നതും ഇതേ എന്‍ജിനാവും.ജപ്പാനിലും ഫ്രാന്‍സിലുമായിട്ടാവും എന്‍ജിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുക. എന്‍ജിന്‍ നിര്‍മാണത്തിനാവശ്യമായ ഘടകങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ ഇന്ത്യന്‍ കന്പനികളില്‍ നിന്നു സമാഹരിക്കാനാണു റെനോ - നിസ്സാന്‍ സഖ്യത്തിന്‍റെ ശ്രമം. നിലവില്‍ നിസ്സാന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്ക് ആവശ്യമായ ഘടകങ്ങളില്‍ 85 മുതല്‍ 88% വരെ ഭാഗങ്ങള്‍ പ്രാദേശിക നിര്‍മിതമാണ്.
മത്സരക്ഷമമായ വിലകളില്‍ കാറുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ പ്രാദേശിക നിര്‍മിത എന്‍ജിനുകള്‍ അനിവാര്യമാണെന്ന തിരിച്ചറിവിലാണു റെനോ - നിസ്സാന്‍ സഖ്യം.
എതിരാളികളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും ടാറ്റ മോട്ടോഴ്സും ജനറല്‍ മോട്ടോഴ്സ് ഇന്ത്യയുമൊക്കെ സ്വന്തം എന്‍ജിനുകള്‍ പ്രാദേശികമായി നിര്‍മിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ കന്പനികള്‍ക്കെല്ലാം വാഹനങ്ങള്‍ തികച്ചും മത്സരക്ഷമമായ വിലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുമാവുന്നുണ്ടെന്നു റെനോ - നിസ്സാന്‍ സഖ്യം വിലയിരുത്തുന്നു. വിദേശ നിര്‍മിത എന്‍ജിനുകള്‍ക്ക് ഇന്ത്യയില്‍ 60% ആണ് ഇറക്കുമതി ചുങ്കം.
ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സനെ ഈ 15ന് ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുകയാണു നിസ്സാന്‍. അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്തൊനീഷയ്ക്കും റഷ്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമൊപ്പം ഇന്ത്യയിലും വില്‍പ്പന തുടങ്ങുന്ന ഡാറ്റ്സന്‍ കാറുകള്‍ 3,000 - 5,000 ഡോളര്‍(ഏകദേശം 1.80 ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ) വില നിലവാരത്തില്‍ ലഭ്യമാക്കുകയാണു നിസ്സാന്‍റെ ലക്ഷ്യം. പ്രാദേശിക നിര്‍മിതമായ എന്‍ജിന്‍ ഇല്ലാതെ ഈ ലക്ഷ്യം കൈവരിക്കുക സാധ്യമാവില്ല; കാറുകളിലെ ഏറ്റവും വിലയേറിയ ഘടകം എന്‍ജിനാണെന്നതു തന്നെ കാരണം.
ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയാവട്ടെ 2015ല്‍ കന്പനിയുടെ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ്. രണ്ടു മുതല്‍ നാലു ലക്ഷം രൂപ വരെയാവും കാറിനു വിലയെന്നു റെനോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മാര്‍ക് നാസിഫ് വ്യക്തമാക്കിയിരുന്നു. കറന്‍സി വിനിമയ നിരക്കിലെ ചാഞ്ചാട്ടത്തില്‍ നിന്നും കടത്തു കൂലി വര്‍ധനയില്‍ നിന്നുമൊക്കെ കന്പനിയെ രക്ഷിക്കാനും എന്‍ജിനുകളുടെ പ്രാദേശിക നിര്‍മാണത്തിനു സാധിക്കും. കഴിഞ്ഞ മേയ് മുതലുള്ള കാലത്തിനിടെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 12% ഇടിഞ്ഞിട്ടുണ്ട്.

No comments:
Post a Comment