ഫാഷനില്‍ വിദ്യ ബാലന്‍ പരാജയം?
ബോളിവുഡില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് വിദ്യാ ബാലന്‍. ബോളിവുഡില്‍ മുന്‍പെയെത്തിയെങ്കിലും ഡേര്‍ട്ടി പിക്ചര്‍ എന്ന ഒരൊറ്റ ചിത്രമാണ് വിദ്യയുടെ ജാതകം മാറ്റിയെഴുതിയതും. ബോളിവുഡ് താരങ്ങളുടെ അഭിനയശേഷിയ്ക്കും സൗന്ദര്യത്തിനുമൊപ്പം വസ്ത്രധാരണ രീതിയും ശ്രദ്ധിക്കപ്പെടും. നല്ലൊരു അഭിനേത്രിയെന്നു പേരെടുത്തിട്ടുണ്ടെങ്കിലും ഫാഷനിലും സ്റ്റൈലിലും മറ്റേതു നടിയേക്കാളുമേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരു നടിയാണിവര്‍. സാരിയാണ് ഇവര്‍ മിക്കപ്പോഴും ചടങ്ങുകളില്‍ ധരിക്കാറ്. മനോഹരമായ സാരികള്‍ ഇവര്‍ക്കു നല്ലപോലെ യോജിക്കുകയും ചെയ്യും. എങ്കില്‍ പോലും സാരികള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും പലപ്പോഴും ഇവര്‍ പരാജയമാണെന്നു വേണം, പറയാന്‍. സാരികള്‍ മാത്രമല്ല, മറ്റു വസ്ത്രങ്ങളിലും വിദ്യാ ബാലന്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുമുണ്ട്.
No comments:
Post a Comment