Gallery

Gallery

Wednesday, July 31, 2013

Post her performance as a pub hopping city girl in Nee Ko Njaa Cha, Parvathi Nair's stars have been shining

ഭാര്യ വേഷങ്ങളില്‍ തിളങ്ങാന്‍ പാര്‍വ്വതി നായര്‍


കൊച്ചി: നികൊഞച യിലെ തകര്‍പ്പന്‍ പ്രടനത്തിന് ശേഷം പാര്‍വ്വതി നായര്‍ക്ക് മലയാളത്തില്‍ മികച്ച അവസരങ്ങള്‍. മൂന്ന് സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ പാര്‍വ്വതി എത്തുന്നു. അതും ഭാര്യ വേഷങ്ങളില്‍. ആംഗ്രി ബേബീസ്, സ്വപ്‌ന തീരം, 13 ബി ഹിന്ദു മാര്യേജ് ആക്ട് എന്നീ ചിത്രങ്ങളിലാണ് പാര്‍വ്വതി പുതിയതായി അഭിനയിക്കുന്നത്. ആംഗ്രി ബേബീസില്‍ രണ്ട് ജോഡികളുടെ കഥയാണ് പറയുന്നത്.ആദ്യത്തെ പ്രണയ ജോഡിയായെത്തുന്നത് അനൂപ് മേനോനും ഭാവനയുമാണ്. നിഷാന്ത് സാഗറിന്റെ ജോഡിയാണ് പാര്‍വ്വതി. വിവാഹം കഴിച്ച് മുംബൈയിലേക്ക് ഒളിച്ചോടിപ്പോകുന്ന അനൂപ് മേനോന്റേയും ഭാവനയുടേയും വഴിയേ അങ്ങോട്ട് തിരിക്കുന്ന കഥാപാത്രങ്ങളാണ് നിഷാന്ത് സാഗറിന്റേയും പാര്‍വ്വതിയുടേയും. രാജേഷ് സംവിധാനം ചെയ്യുന്ന സ്വപ്‌ന തീരങ്ങളില്‍ ഒരു പുതുമണവാട്ടിയുടെ വേഷമാണ് പാര്‍വ്വതിക്ക്. ദുബായിലെ മലയാളികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ഗള്‍ഫിലെ മലയാളിജീവിതത്തിന്റെ അവസ്ഥകള്‍ വ്യക്തമാക്കുന്ന ചിത്രമാകും ഇത്. ദുബായില്‍ ഒരു പ്രായമായ അവിവാഹിതയായ സ്ത്രീക്കൊപ്പം താമസിച്ച് ജോലിചെയ്യുന്ന പെണ്‍കുട്ടി. ഈ പെണ്‍കുട്ടിയുടെ വിവാഹത്തോടെ അസൂയാലുവാകുന്ന സ്ത്രീ എന്നിങ്ങനെയാണ് കഥയുടെ പോക്ക്. കരിയറിസം എങ്ങനെ പ്രണയത്തേയും ജീവിതത്തേയും ബാധിക്കും എന്ന കഥ പറയുന്ന ചിത്രമാകും 13 ബി ഹിന്ദു മാര്യേജ് ആക്ട്. ഗള്‍ഫില്‍ ജനിച്ചുവളര്‍ന്ന് എന്‍ജിനീയറിങ് പഠനത്തിന് കേരളത്തിലെത്തുന്ന പെണ്‍കുട്ടിയുടെ വേഷമാണ് പാര്‍വ്വതിക്ക് ഈ സിനിമയില്‍. പ്രണയും വിവാഹവും തര്‍ക്കങ്ങളും കരിയറിസവും ഒടുവില്‍ വിവാഹമോചനം വരെയെത്തുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ കഥ. എന്തായലായും കൈനിറയെ കഥാപാത്രങ്ങളുണ്ട് ഇപ്പോള്‍ പാര്‍വ്വതിക്ക്. അതില്‍ മൂന്നെണ്ണവും ഭാര്യ വേഷങ്ങളായതില്‍ ഒരു തരിമ്പും വിഷമവുമില്ല.


No comments:

Post a Comment

gallery

Gallery