Gallery

Gallery

Thursday, July 11, 2013

കരളും കൃത്രിമമായി സൃഷ്ടിക്കാം

കരളും കൃത്രിമമായി സൃഷ്ടിക്കാം


മനുഷ്യന്‍റെ കരളും പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിചെ്ചടു ക്കാമെന്നു തെളിയിക്കുകയാണ് ജപ്പാനിലെ ശാസ്ത്രജ്ഞര്‍. മനുഷ്യന്‍റെ രക്തത്തില്‍നിന്നും തൊലിയില്‍നിന്നും ശേഖരിച്ച മൂലകോശങ്ങള്‍ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിചെ്ചടുത്ത കരള്‍ എലികളില്‍ പരീക്ഷിച്ച് വിജയം കണ്ടുകഴിഞ്ഞു. 

അവയവമാറ്റ ചികില്‍സാരംഗത്തെ സമൂലം മാറ്റുമെന്നു കരുതുന്ന 
പുതിയ കണ്ടുപിടിത്തത്തിന്‍റെ ആവേശത്തിലാണ് ശാസ്ത്രലോകം. പ്രായോഗിക ഉപയോഗത്തിന് സജ്ജമാകാന്‍ ഇനിയും പത്തുവര്‍ഷ മെങ്കിലും എടുക്കുമെന്നാണു കരുതുന്നതെങ്കിലും വൈദ്യശാസ്ത്രരംഗത്ത് നാഴികക്കല്ലാകും ഈ കണ്ടുപിടിത്ത മെന്ന് ഈ രംഗത്തെ ശാസ്ത്ര ജ്ഞര്‍ പറയുന്നു. 

രണ്ടുതരത്തിലുള്ള മനുഷ്യകോശങ്ങളാണുള്ളത്. ഭ്രൂണങ്ങളിലെ വി ത്തുകോശങ്ങളും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ള സാധാരണ കോ ശങ്ങളും. ഇത്തരത്തിലുള്ള അവയവകോശങ്ങളില്‍ മാറ്റം വരുത്തിയാ ണ് ജപ്പാനിലെ ഒക്കഹാമ സിറ്റി യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍ മനുഷ്യന്‍റെ കരളിനു സമാനമായ കോശങ്ങള്‍ വളര്‍ത്തിയെടുത്തത്. 

രക്തത്തിലെയും ചര്‍മത്തിലെയും കോശങ്ങളില്‍ പരീക്ഷണശാലയില്‍ മാറ്റം വരുത്തിയെടുത്തുണ്ടാക്കി യ  ഐപിഎസ് കോശങ്ങളെ (ഇന്‍ഡ്യൂ സ്ഡ് പ്ളൂരിപൊട്ടന്‍റ് സ്‌റ്റെം സെല്‍സ്) കൂട്ടിചേ്ചര്‍ത്ത് അണ്ഡകോശങ്ങളില്‍നിന്നു സ്വാഭാവികമായ രൂപപ്പെടുന്ന കരള്‍ കോശങ്ങള്‍ക്കു സമാന മായ ‘കരള്‍ മൊട്ടുകള്‍ സൃഷ്ടിചെ്ചടുക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെ യ്തത്. 

ഇതിനു പിന്നീട് കോശവിഭജനം നടത്തി പൂര്‍ണവളര്‍ച്ചയെത്തിയ മനു ഷ്യന്‍റെ കരളായി മാറാന്‍ ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം എലികളില്‍ പരീക്ഷിച്ച് തെളിയിക്കുകയും ചെയ്തു.ലോകമെന്പാടും അവയവങ്ങളുടെ ലഭ്യതക്കുറവു കാരണം അവയവമാറ്റ ചികില്‍സാരം ഗം കടുത്ത പ്രതിസന്ധിയിലാണ്. പുതിയ കണ്ടുപിടിത്തം പരീക്ഷണ ഘട്ടങ്ങള്‍ കടന്ന് പ്രായോഗികമായിക്കഴിഞ്ഞാല്‍ ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷ. 

പഠനത്തിനു നേതൃത്വം നല്‍കിയ ജപ്പാന്‍ ശാസ്ത്രജ്ഞന്‍ തകനോരി തകേബെ പറയുന്നത് പാന്‍ക്രിയാസും ശ്വാസകോശവും പോലുള്ള മറ്റ് അവയവങ്ങളും മൂലകോശങ്ങളില്‍നിന്നു സൃഷ്ടിചെ്ചടുക്കാനാവുമെ ന്നും അതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു എന്നുമാണ്.അതേസമയം, എലികളുടെ വൃക്കകള്‍ ഈ രീതിയില്‍ കൃത്രിമമായി നിര്‍മിചെ്ചടുത്തതായി അമേരിക്കയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ പറഞ്ഞു. 
 
ചര്‍മകോശങ്ങളില്‍ നിന്ന് മിടിക്കുന്ന ഹൃദയകോശങ്ങള്‍ സൃഷ്ടിക്കാ നായതായി ബ്രിട്ടനിലെ ഗവേഷകരും പറയുന്നു. ഇത് ഭാവിയില്‍ ഹൃ ദ്രോഗ ചികില്‍സകള്‍ക്ക് പ്രയോജനപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടു ന്നു. കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെ യൂറോപ്യന്‍ കാന്‍സര്‍ സ്‌റ്റെം സെല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ മാത്യു സ്‌മോളി പറയുന്നത് മൂലകോശങ്ങളില്‍നിന്ന് കരളും ഹൃദയവുമടക്കം പൂര്‍ണരൂ പത്തിലുള്ള അവയവങ്ങള്‍ ഉണ്ടാക്കിയെടുക്കാനാവുന്ന നാള്‍ വരുമെ ന്നും അതോടെ അവയവമാറ്റ ചികില്‍സ ഏറെ എളുപ്പമാകുമെന്നു മാണ്. 

ഇതോടൊപ്പം മറ്റൊരു വലിയ സാധ്യതയും വൈദ്യശാസ്ത്രരംഗം മുന്നില്‍ കാണുന്നുണ്ട്. മരുന്നുകളുടെ പരീക്ഷണത്തിന് ഇത്തരം കൃത്രിമ അവയവങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയാണത്. നിലവില്‍ മനു ഷ്യകോശങ്ങളില്‍ തന്നെയാണ് പല മരുന്നുകളും പരീക്ഷിക്കുന്നത്. അവയുടെ ലഭ്യത പരിമിതമായതിനാല്‍ ഇത് ഏറെ ദുഷ്കരമാണ്. 

കൃത്രിമമായി അവയവകോശങ്ങള്‍ നിര്‍മിക്കാനായാല്‍ പുതിയ മരുന്നു കളുടെ പരീക്ഷണം ഏറെ സുഗമമാവുമെന്നും ഇത് വൈദ്യശാസ്ത്രമേ ഖലയ്ക്ക് വലിയ പ്രതീക്ഷയാണു നല്‍കുന്നതെന്ന് ലണ്ടന്‍ യൂണിവേ ഴ്സിറ്റി കോളജിലെ റീജനറേറ്റിവ് മെഡിസിന്‍ വിദഗ്ധന്‍ ക്രിസ് മാസണ്‍ പറയുന്നു.

No comments:

Post a Comment

gallery

Gallery