Gallery

Gallery

Thursday, July 11, 2013

business jewellers to stop selling gold bars coins to consumers

സ്വര്‍ണനാണയങ്ങളുടെ വില്‍പന നിര്‍ത്തുന്നു



മുംബൈ: സ്വര്‍ണ നാണയങ്ങളുടെയും സ്വര്‍ണ കട്ടികളുടേയും വില്‍പന നിര്‍ത്താന്‍ ജെംസ് ആന്‍ഡ് ജുവല്ലറി ട്രേഡ് ഫെഡറേഷന്‍ തീരുമാനിച്ചു. സാധാരണ ഉപഭോക്താക്കള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഇനിമുതല്‍ ഇവ വില്‍ക്കേണ്ടതില്ലെന്നാണ് തീരുമാനം. സിഎഡി(കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റി) കുറച്ചുകൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ജുവല്ലറി ഉടമകളുടെ നീക്കം. വില്‍പനയിലുള്ള നിയന്ത്രണം ആറ് മാസമെങ്കിലും നീണ്ടു നില്‍ക്കുമെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ ഹരീഷ് സോണി പറഞ്ഞു. അല്ലെങ്കില്‍ സിഎഡി പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ നിയന്ത്രണം നീളുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ജുവല്ലറി ഉടമകളുമായി ആഴ്ചകളോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജെംസ് ആന്‍ഡ് ജുവല്ലറി ട്രേഡ് ഫെഡറേഷന്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സ്വര്‍ണ നാണയങ്ങളുടേയും സ്വര്‍ണ കട്ടിയുടേയും വില്‍പന പൂര്‍ണമായി നിര്‍ത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കരുതെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അനുപാതത്തിലുള്ള അന്തരമാണ് സിഎഡി. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുമ്പോള്‍ ഡോളര്‍ ലഭ്യത പ്രശ്‌നമാകും. ഇത് പരിഹരിക്കാന്‍ രൂപയെ ഡോളറിലേക്ക് മാറ്റേണ്ടി വരും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമാകും. ഉത്പാദനം കൂട്ടുക വഴി മാത്രമെ സിഎഡി പ്രശ്‌നം പരിഹരിക്കാനാവൂ എന്നാണ് ഫെഡറേഷന്റെ വാദം. ഇതുവഴി കയറ്റുമതി കൂട്ടാമെന്നും ഫെഡറേഷന്‍ പറയുന്നു. ഫെഡറേഷന്റെ നടപടി സ്വര്‍ണാഭരണ വില്‍പനയെ അല്‍പം പോലും ബാധിക്കില്ല. പണം സ്വര്‍ണത്തില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ തിരുമാനം ബുദ്ധിമുട്ടുണ്ടാക്കു.

No comments:

Post a Comment

gallery

Gallery