Gallery

Gallery

Tuesday, July 23, 2013

കുഞ്ഞു രാജകുമാരനെത്തി, ക്യാമറകള്‍ക്കു മുന്നിലേക്ക്

കുഞ്ഞു രാജകുമാരനെത്തി, ക്യാമറകള്‍ക്കു മുന്നിലേക്ക്



ലണ്ടന്‍ • കുഞ്ഞു രാജകുമാരനെ കാണാന്‍ ആശുപത്രിക്കു മുന്നില്‍ കാത്തു നിന്നവര്‍ക്കു നിര്‍വൃതി.വില്യം രാജകുമാരന്‍റെയും കെയ്റ്റ് മിഡില്‍ടണിന്‍റെയും മകനും കിരീടാവകാശിയുമായ ആണ്‍ കുഞ്ഞിനെ ആശുപത്രി വിടുന്നതിനു മുന്‍പ് സന്ദര്‍ശകരെ കാണിച്ചു.മാധ്യമങ്ങളുടെ കാമറയില്‍ കുഞ്ഞിന്‍റെ മുഖവും പതിഞ്ഞു. ബ്രിട്ടിഷ് ജനതയുടെ  ഇനിയുള്ള ആകാംക്ഷ രാജകുമാരന്‍റെ പേരിലേക്കു തിരിഞ്ഞു. കൂടുതല്‍ ആളുകളും കരുതുന്നത് രാജകീയ നാമമായ ജോര്‍ജ് തന്നെ ആയിരിക്കും പേരെന്നാണ്. ജെയിംസിനാണു പിന്നത്തെ സാധ്യത. പേരിനായുള്ള കാത്തിരിപ്പു നീളാനാണു സാധ്യത. ഡയാന രാജകുമാരിയുടെ ആദ്യത്തെ കുഞ്ഞിനു വില്യം എന്നു പേരിടാന്‍ ഒരാഴ്ചയിലധികമെടുത്തു. എ ന്തായാലും കേംബ്രിജ് രാജകുമാരന്‍ എന്നായിരിക്കും ഒൗദ്യോഗികമായി അറിയപ്പെടുകയെന്ന് ഉറപ്പായി. ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനും കഴിഞ്ഞാല്‍ കിരീടത്തിനു മൂന്നാം സ്ഥാനമാണ് കുഞ്ഞുരാജകുമാരനുള്ളത്.

3.8 കിലോയാണു കുഞ്ഞിന്‍റെ തൂക്കം. പെണ്‍കുഞ്ഞായിരുന്നെങ്കില്‍ അതു ചരിത്രപ്പിറവി കൂടിയാകുമായിരുന്നു. കാരണം മൂത്ത കുഞ്ഞു പെണ്ണായാലും ആദ്യ കിരീടാവകാശം നല്‍കാനുള്ള തീരുമാനം ഇത്തവണ മുതലാണു നടപ്പാക്കാനിരുന്നത്.

മധ്യ ലണ്ടനിലെ പാഡിങ്ടണിലുള്ള സെന്‍റ് മേരീസ് ആശുപത്രിയില്‍ രാജകീയ പ്രസവങ്ങള്‍ക്കുള്ള ലിന്‍ഡോ വിങ്ങിലാണു തിങ്കളാഴ്ച ഉച്ചതിരിഞ്ഞു 4.24ന് (ഇ ന്ത്യയില്‍ രാത്രി 8.54) പ്രസവം നടന്നത്. 

പക്ഷേ, ഒൗദ്യോഗിക പ്രഖ്യാപനം വരാന്‍ നാലുമണിക്കൂര്‍ കൂടി വൈകി.  വില്യം _ കെയ്റ്റ് ദന്പതികള്‍ താമസിക്കുന്ന കെന്‍സിങ്ടണ്‍ കൊട്ടാരത്തി ല്‍ നിന്നു പത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു.






No comments:

Post a Comment

gallery

Gallery