ഒറ്റക്കളിയില്‍ 79ഗോള്‍; ടീമുകള്‍ക്ക് സസ്‌പെന്‍ഷന്‍
അബുജ(നൈജീരിയ): ഒറ്റക്കളിയില്‍ ഒരു ടീം 79 ഗോളുകള്‍ അടിച്ചാല്‍ എങ്ങനെയിരിക്കും. കളിയല്ല ഇത്. കളിയിലെ കാര്യം. നൈജീരിയയിലെ രണ്ട് ഫുട്‌ബോള്‍ ടീമുകള്‍ ഇങ്ങനെ കളി ജയിച്ചുകയറി കഴിഞ്ഞ ദിവസം. പ്ലാറ്റോ യുണൈറ്റഡ് ഫീഡേഴ്‌സ് ,പോലീസ് മെഷീന്‍ എന്നീ ടീമുകളാണ് വമ്പന്‍ മാര്‍ജിനില്‍ എതിരാളികളെ തോല്‍പിച്ചത്. പ്ലാറ്റോ യുണൈറ്റഡ് 79-0 നും പോലീസ് മെഷീന്‍ 67-0 നും ആണ് ജയിച്ചത്. നൈജീരിയന്‍ നാഷണല്‍ ലീഗിലെ ഡിവിഷന്‍ 3 മത്സരങ്ങള്‍ക്കിടെയായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ ഫുട്‌ബോള്‍ വിജയങ്ങള്‍. വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ഇരു ടീമുകള്‍ക്കും കൂടതല്‍ ഉയര്‍ന്ന ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആകുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരമൊരു ഗോള്‍ വര്‍ഷത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഇടപാടുകള്‍ ഉണ്ടോ എന്ന സംശയത്തിലാണ് നൈജീരിയ ഫുട്‌ബോള്‍ ഫെഡറേഷന്‍. അകുര്‍ബ എഫ് സി എന്ന ടീമായിരുന്നു പ്ലാറ്റോ യുണൈറ്റഡിന്റെ എതിരാളികള്‍. യുണൈറ്റഡ് എത്ര സമയത്തിനുള്ളിലാണ് ഇത്രയും ഗോളുകളടിച്ചത് എന്ന് കേട്ടാല്‍ കണ്ണ്തള്ളിപ്പോകും. ആദ്യ പകുതിയില്‍ ഏഴ് ഗോളുകളായിരുന്നു യുണൈറ്റഡിന്റെ സമ്പാദ്യം. രണ്ടാം പകുതിയല്‍ ആണ് ബാക്കി 72 ഗോളുകളും നേടിയത്. ഒരുമിനിട്ട് പോലും ഇടവേളയില്ലാതെ ഗോളടിച്ചിട്ടുണ്ടാകണം. അല്ലെങ്കില്‍ 45 മിനിട്ടുകൊണ്ട് 72 ഗോള്‍ അടിക്കാന്‍ ദൈവം തമ്പുരാന് പോലും ആകില്ലല്ലോ. എല്ലാ നാല്‍പത് സെക്കന്റിലും ഓരോ ഗോളടിച്ചാലെ ഈ കണക്ക് ശരിയാകൂ. പോലീസ് മെഷീന്‍ ടീമിന്റെ ഇര ബോബിയാറോ ഫുട്‌ബോള്‍ ക്ലബ്ബ് ആയിരുന്നു. ആദ്യ പകുതിയില്‍ 6 ഗോള്‍ നേടിയ പോലീസ് ടീം രണ്ടാം പകുതിയിലാണ് ബാക്കി 61 ഗോളുകള്‍ അടിച്ചത്. ടൂര്‍ണമെന്റില്‍ മൊത്തം 81 ഗോളുകള്‍ നേടി പ്ലാറ്റോ യുണൈറ്റഡ് വലിയ ലീഗ് മത്സരത്തിലേക്ക് യോഗ്യത നേടി. 69 ഗോള്‍ നേടിയ പോലീസ് ടീമിന് യോഗ്യ കിട്ടിയതുമില്ല. ഇനിയാണ് യഥാര്‍ത്ഥ വിശേഷം. ബ്രഹ്മാണ്ഡ വിജയങ്ങലില്‍ ഒത്തുകളി നടന്നിട്ടുണ്ടാകുമെന്ന് തന്നെയാണ് നൈജീരിയന്‍ ഫുടബോള്‍ ഫെഡറേഷന്റെ ഉത്തമ വിശ്വാസം. അതുകൊണ്ട് തന്നെ ജയിച്ച ക്ലബ്ബുകള്‍ക്കും തോറ്റ ക്ലബ്ബുകള്‍ക്കും ഫെഡറേഷന്‍ നല്ല പണി കൊടുത്തു. അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍

No comments:
Post a Comment