കലാഭവന്‍ മണിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി • ചാലക്കുടി മജിസ്‌ട്രേട്ട് കോടതിയില്‍ കലാഭവന്‍ മണിക്കെതിരെ നടന്നുവന്ന ക്രിമിനല്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതു ചോദ്യം ചെയ്‌യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി മണിക്കും മറ്റും നോട്ടീസ് പുറപ്പെടുവിച്ചു. ഉദ്യോഗമണ്ഡല്‍ സ്വദേശി കെ.എം. പ്രസാദ് സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റിസ് വി.കെ. മോഹനന്‍ പരിഗണിച്ചത്.2011 ഡിസംബര്‍ 25നു ചാലക്കുടി കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചു നടന്ന കാവടി ഘോഷയാത്ര നിയന്ത്രിച്ചുകൊണ്ടിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ കെ.ആര്‍. ഉമേഷിനെ കയേ്‌യറ്റം ചെയ്‌തെന്നാണു കേസ്.
No comments:
Post a Comment